---
title: "അരിക്കുളം റൈഞ്ച് കൈത്താങ്ങ് ഫണ്ട് ഉദ്ഘാടനം ചെയ്തു "
english_title: "Arikulam Ranch Kaithang Fund was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86826/arikulam-ranch-kaithang-fund-was-inaugurated"
published_at: "2022-12-23T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5562fdaf8f_1qqqq4.JPG"
keywords: []
---

# അരിക്കുളം റൈഞ്ച് കൈത്താങ്ങ് ഫണ്ട് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** അരിക്കുളം :** ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമസ്ത സമാഹരിച്ച അരിക്കുളം റൈഞ്ച് കൈത്താങ്ങ് ഫണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

** അരിക്കുളം :** ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമസ്ത സമാഹരിച്ച അരിക്കുളം റൈഞ്ച് കൈത്താങ്ങ് ഫണ്ട് ഉദ്ഘാടനം ചെയ്തു.

തറമ്മല്‍ സുബുലുസ്സലാം മദ്രസയില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്ടറും തറമ്മല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ എം.പി. മജീദ് ഹാജി, അരിക്കുളം റൈഞ്ച് പ്രസിഡന്റ് എം.ടി. ഇമ്പ്രാഹിം ഫൈസിക്ക് ഫണ്ട് നല്‍കി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.

ഇ.കെ. അഹമ്മത് മൗലവി അദ്ധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം കുട്ടി, പി. ഹംസ മൗലവി, ഫസലുറഹ്മാന്‍ ഫൈസി, സുബൈര്‍ ദാരിമി, പി. ഹംസ മൗലവി, റഷീദ് പിലാച്ചേരി, സലാം തറമ്മല്‍, റഊഫ് വാഫി, അജ്മല്‍ മശ്ഹൂര്‍തങ്ങള്‍, ആര്‍.വി. ഇല്‍യാസ് ദാരിമി, എന്‍. അബ്ദുല്‍ അസീസ് സഖാഫി, സി.കെ. നൗഷാദ് മൗലവി, എം.എം. അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86826/arikulam-ranch-kaithang-fund-was-inaugurated)