---
title: "വൈദ്യുത ഉല്‍പാദന സ്വയംപര്യാപ്തത നേടി ജിഎല്‍പി സ്‌കൂള്‍ വിളയാട്ടൂര്‍"
english_title: "GLP School Valayatoor has achieved self-sufficiency in electricity generation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86900/glp-school-valayatoor-has-achieved-self-sufficiency-in-electricity-generation"
published_at: "2022-12-23T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5deaac2a48_OBIT_CARD_JPG.JPG"
keywords: []
---

# വൈദ്യുത ഉല്‍പാദന സ്വയംപര്യാപ്തത നേടി ജിഎല്‍പി സ്‌കൂള്‍ വിളയാട്ടൂര്‍

> **Lead Summary:** ** മേപ്പയ്യൂര്‍:** ഗ്രാമപഞ്ചായത്ത് വക ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വിളയാട്ടൂര്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സര്‍വ്വശിക്ഷ കേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍:** ഗ്രാമപഞ്ചായത്ത് വക ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വിളയാട്ടൂര്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സര്‍വ്വശിക്ഷ കേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ കോഴിക്കോട് ഡിപിഒ കെ.എന്‍ സജീഷ് നാരായണന്‍ മുഖ്യാതിഥി ആയിരുന്നു.

പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിനു കുറുവങ്ങാട്, മേലടി ബിപിസി അനുരാജ് വി, എം.കെ രാഹുല്‍, കെ.കെ ബാബു, രഘു നമ്പിയത്ത്, വി.പി ശിവദാസ്, അബ്ദുല്‍ ഹക്കീം, സത്യന്‍ വിളയാട്ടൂര്‍, പി ബാലന്‍, ശങ്കരനാശാരി എന്നിവര്‍ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് ടി.സുനന്ദ സ്വാഗതവും പിടിഎ പ്രസിഡന്റ് എന്‍.സി ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86900/glp-school-valayatoor-has-achieved-self-sufficiency-in-electricity-generation)