---
title: "തൊണ്ണൂറടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പശുക്കുട്ടിയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന "
english_title: "Agni Rakshasa rescues a calf that fell into a 900 feet deep well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86912/agni-rakshasa-rescues-a-calf-that-fell-into-a-900-feet-deep-well"
published_at: "2022-12-23T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5ec033d943_OBIT_CARD_JPG.JPG"
keywords: []
---

# തൊണ്ണൂറടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പശുക്കുട്ടിയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന 

> **Lead Summary:** ** പേരാമ്പ്ര**: രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടി പെരുവണ്ണാമൂഴി താഴത്തുവയലില്‍ കുട്ടിപ്പറമ്പില്‍ പത്മനാഭന്റെ പറമ്പിലെ തൊണ്ണൂറടിയോളം താഴ്ചയുള്ളതും ആള്‍മറയില്ലാത്തതുമായ കിണറ്റില്‍ വീഴുകയായിരുന്നു.

## Article Content

** പേരാമ്പ്ര**: രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടി പെരുവണ്ണാമൂഴി താഴത്തുവയലില്‍ കുട്ടിപ്പറമ്പില്‍ പത്മനാഭന്റെ പറമ്പിലെ തൊണ്ണൂറടിയോളം താഴ്ചയുള്ളതും ആള്‍മറയില്ലാത്തതുമായ കിണറ്റില്‍ വീഴുകയായിരുന്നു.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ സേന സ്ഥലത്തെത്തി ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍ പി.ആര്‍ സോജു കിണറ്റിലിറങ്ങി പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ വി.കെ സിധീഷ്, എസ്.ആര്‍ സാരംഗ്, പി.വി മനോജ്, ഹോംഗാര്‍ഡ് കെ.പി ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86912/agni-rakshasa-rescues-a-calf-that-fell-into-a-900-feet-deep-well)