---
title: "അക്ഷരോപഹാരം: ആദ്യ പുസ്തകം എംടിയില്‍ നിന്ന് മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി "
english_title: "Literary: First book MT from Mantri K. Rajan accepted kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86953/literary-first-book-mt-from-mantri-k-rajan-accepted-kozhikkod"
published_at: "2022-12-24T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6948e646f5_1_md.JPG"
keywords: []
---

# അക്ഷരോപഹാരം: ആദ്യ പുസ്തകം എംടിയില്‍ നിന്ന് മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി 

> **Lead Summary:** **കോഴിക്കോട്:** അക്ഷരോപഹാരം ആദ്യ പുസ്തകം എംടിയില്‍ നിന്ന് മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി.

## Article Content

**കോഴിക്കോട്:** അക്ഷരോപഹാരം ആദ്യ പുസ്തകം എംടിയില്‍ നിന്ന് മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങി.

ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നല്‍കി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ പുസ്തകം എം.ടി. വാസുദേവന്‍ നായരില്‍ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഏറ്റുവാങ്ങിയത്.

എം.ടി. ഒപ്പിട്ട പുസ്തകം അതിഥികള്‍ക്ക് കൊടുക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് രണ്ടാംമൂഴം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു.

രണ്ടാംമൂഴമടക്കം ആറ് പുസ്തകങ്ങള്‍ അക്ഷരോപഹാരമായി എം.ടി. നല്‍കി. പ്രിയ എഴുത്തുകാരന് പുതുവത്സാരാശംസകള്‍ നേര്‍ന്നാണ് മന്ത്രി മടങ്ങിയത്.

61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന - സമാപന സമ്മേളന ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥികള്‍ക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരന്‍മാര്‍ കയ്യൊപ്പിട്ട് നല്‍കുന്ന പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കും.

എഴുത്തുകാരുടെ വീടുകളില്‍ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.

എം.ടി. വാസുദേവന്‍ നായരുടെ വസതിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി. ഗവാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഭാരതി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86953/literary-first-book-mt-from-mantri-k-rajan-accepted-kozhikkod)