Oct 2, 2021 08:35 PM

 പേരാമ്പ്ര: ഗാന്ധി ജയന്തി ദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി യാത്ര നടത്തി. ചരത്തിപ്പാറയില്‍ യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ ജാഥാ ക്യാപ്റ്റന്‍ എന്‍പി വിജയന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷ വഹിച്ചു. കെ.വി രാഘവന്‍, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പ്രകാശന്‍ കന്നാട്ടി, രവീന്ദ്രന്‍ പുതുക്കോട്ട്, കെ.കെ അശോകന്‍, എന്‍ എസ് നിതിഷ്, അരുണ്‍ പെരുമന, വിനോദന്‍ കല്ലൂര്‍, അരുണ്‍ കിഴക്കയില്‍, ഇ.സി സന്ദീപ്, ഹരീന്ദ്രന്‍ വാഴയില്‍, പ്രമോദ് പാലേരി, ബാലന്‍ നടുക്കണ്ടി, വി.ടി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

എന്‍.പി വിജയന്‍, ഇ.വി രാമചന്ദ്രന്‍, കെ.വി രാഘവന്‍, കെ.കെ വിനോദന്‍, ഇ.ടി സരീഷ്, രവീന്ദ്രന്‍ പുതുക്കോട്ട്, പ്രകാശന്‍ കന്നാട്ടി, കെ.കെ അശോകന്‍, ഇ.സി സന്ദീപ്, അരുണ്‍ പെരുമന, നിധീഷ് ചട, അരുണ്‍ കിഴക്കയില്‍, രഷിത രാജേഷ്, ഇ.സി മിനി, അസീസ് കരിമ്പാലകണ്ടി, നടുക്കണ്ടി മൊയ്തു, മോഹനന്‍ പുത്തന്‍ പുരയില്‍,പ്രദീപന്‍, പി.ടി സജികുമാര്‍, വിനോദ്, പ്രജീഷ് ചിറക്കൊല്ലി, ശ്രീനി കരുവാങ്കണ്ടി തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്‍കി.

പാലേരി: ചെറിയകുമ്പളം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും ടൗണ്‍ ശുചീകരണവും നടത്തി. കെ.കെ.അശോകന്‍, ഉബൈദ് വാഴയില്‍, കെ.എം അഭിജിത്ത്, കെ.ടി സുനില്‍ കുമാര്‍, എ.കെ സന്തോഷ്, കെ.കെ അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ്സ് കെ.എസ്.യു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Nationwide in Gandhi's memory; Organizations and clubs with cleaning, memorial service and flower arrangements

Next TV

Top Stories










News Roundup