---
title: "ജനകീയ മാപ്പ് പ്രസിദ്ധീകരിച്ച് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി "
english_title: "Kerala Farmers Survival Joint Committee publishes public apology"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87125/kerala-farmers-survival-joint-committee-publishes-public-apology"
published_at: "2022-12-25T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8269fde6f0_OBIT_CARD_JPG.JPG"
keywords: []
---

# ജനകീയ മാപ്പ് പ്രസിദ്ധീകരിച്ച് കേരള കര്‍ഷക അതിജീവന സംയുക്ത സമിതി 

> **Lead Summary:** **പേരാമ്പ്ര:** കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ സര്‍ക്കാര്‍ രേഖകളിലുള്ള ജിയോ കോഡിനേറ്റ് ഉപയോഗിച്ചുകൊണ്ട് അവിടെനിന്ന് കൃത്യമായി ഒരു കിലോമീറ്റര്‍ അടയാളപ്പെടുത്തിയ മാപ്പ് പുറത്തുവിട്ടു.

## Article Content

**പേരാമ്പ്ര:** കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ സര്‍ക്കാര്‍ രേഖകളിലുള്ള ജിയോ കോഡിനേറ്റ് ഉപയോഗിച്ചുകൊണ്ട് അവിടെനിന്ന് കൃത്യമായി ഒരു കിലോമീറ്റര്‍ അടയാളപ്പെടുത്തിയ മാപ്പ് പുറത്തുവിട്ടു.

ഈ മാപ്പ് അനുസരിച്ച് സര്‍ക്കാര്‍ ഈ മാസം പന്ത്രണ്ടാം തീയതി പുറത്തുവിട്ട മാപ്പില്‍ നിന്ന് വിഭിന്നമായി ഒരുപാട് ജനവാസ മേഖലകള്‍ ഒഴിവാകുന്നുണ്ട്. പക്ഷേ കുറെയധികം നിര്‍മ്മിതികള്‍ ഒരു കിലോമീറ്റര്‍ വരുന്നുമുണ്ട്.

കാസ് പുറത്തുവിട്ട മാപ്പ് സാധാരണ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ നേതൃത്വം മുന്‍കൈ എടുത്തിട്ടുണ്ട്. ഗൂഗിള്‍ ആപ്ലിക്കേഷന്‍ കൈയിലുള്ള എല്ലാവര്‍ക്കും ഇത് വളരെ നന്നായി മനസ്സിലാക്കാന്‍ സാധിക്കും.

കാസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറ മാപ്പ് സാധാരണക്കാര്‍ക്കായി വിശദീകരിച്ചു. കാസ് ജില്ല കണ്‍വീനര്‍ ബോണി ജേക്കബ് ആനത്താനം, ബാബു പുതുപ്പറമ്പില്‍, രാജന്‍ വര്‍ക്കി, സന്തോഷ് പടീറ്റേടുത്ത്, ജീമോന്‍ സ്രാമ്പിക്കല്‍, ബെന്നി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87125/kerala-farmers-survival-joint-committee-publishes-public-apology)