---
title: "എന്‍എസ്എസ് ക്യാമ്പിനു തുടക്കമായി "
english_title: "NSS camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87127/nss-camp-has-started"
published_at: "2022-12-25T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a82d9304119_OBIT_CARD_JPG.JPG"
keywords: []
---

# എന്‍എസ്എസ് ക്യാമ്പിനു തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്‌സ്& സയന്‍സ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുളള 'വേര്' സപ്തദിന ക്യാമ്പിനു തുടക്കമായി. പൂവമ്പായി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്‌സ്& സയന്‍സ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുളള 'വേര്' സപ്തദിന ക്യാമ്പിനു തുടക്കമായി. പൂവമ്പായി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പനങ്ങാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.കെ.പ്രകാശിനി അധ്യക്ഷയായി. ദാറുന്നുജൂം കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം മുഹമ്മദ് അസ്ലം മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ റംല വെട്ടത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശരീഫ, ഹെഡ് മാസ്റ്റര്‍ മുരളി ലാല്‍, പി.ടി.എ പ്രസിഡന്റ് സി.പി നൗഷാദ്, എസ്.എസ്.ജി. ചെയര്‍മാന്‍ എന്‍.പി.രാമദാസ്, എസ്.എം.സി. ചെയര്‍മാന്‍ കബീര്‍ കുനിയില്‍, പി.കെ നാസര്‍, എം.പി.ടി.എ പ്രസിഡന്റ് സൈനബ, സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാദിഖ്, സ്റ്റാഫ് സെക്രട്ടറി സി.കെ. ഷഹീദ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂവമ്പായി ടൗണില്‍ വിളംബര ജാഥയും നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87127/nss-camp-has-started)