---
title: "കരുതല്‍ പദ്ധതിക്ക് തുടക്കമിട്ട് സഹയാത്ര പാലിയേറ്റിവ് കെയര്‍ വാല്യക്കോട് "
english_title: "Sahayatra Palliative Care Valyakode has started the reserve scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87130/sahayatra-palliative-care-valyakode-has-started-the-reserve-scheme"
published_at: "2022-12-25T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a83e6b44798_OBIT_CARD_JPG.JPG"
keywords: []
---

# കരുതല്‍ പദ്ധതിക്ക് തുടക്കമിട്ട് സഹയാത്ര പാലിയേറ്റിവ് കെയര്‍ വാല്യക്കോട് 

> **Lead Summary:** **പേരാമ്പ്ര: **സഹയാത്ര പാലിയേറ്റിവ് കെയര്‍ വാല്യക്കോടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കരുതല്‍ പദ്ധതിക്ക് തുടക്കമായി. ഗ്രാമങ്ങളെയും പട്ടണങ്ങളെയും കേന്ദ്രീകരിച്ച് ഡോക്ടറുടെ പരിശോധന, ബ്ലഡ് ഷുഗര്‍, പ്രഷര്‍ , ഓക്‌സിജന്‍ കൗണ്ട് സൗജന്യമായി പരിശോധിച്ചു നല്‍കുന്ന പദ്ധതിയാണ് സഹായയാത്ര കരുതല്‍ മെഡിക്കല്‍ കോര്‍ണര്‍.

## Article Content

**പേരാമ്പ്ര: **സഹയാത്ര പാലിയേറ്റിവ് കെയര്‍ വാല്യക്കോടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കരുതല്‍ പദ്ധതിക്ക് തുടക്കമായി. ഗ്രാമങ്ങളെയും പട്ടണങ്ങളെയും കേന്ദ്രീകരിച്ച് ഡോക്ടറുടെ പരിശോധന, ബ്ലഡ് ഷുഗര്‍, പ്രഷര്‍ , ഓക്‌സിജന്‍ കൗണ്ട് സൗജന്യമായി പരിശോധിച്ചു നല്‍കുന്ന പദ്ധതിയാണ് സഹായയാത്ര കരുതല്‍ മെഡിക്കല്‍ കോര്‍ണര്‍.

പദ്ധതിയുടെ ഉദ്ഘാടനം പേരാംമ്പ്ര താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സി.കെ വിനോദ് നിര്‍വഹിച്ചു. സഹയാത്ര ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷനായി.

രാജന്‍ മരുതേരി, പി.എം പ്രകാശന്‍, ബാബു കൈലാസ്, എം.ടി ബാലന്‍, വി.വി ദിനേശന്‍, ഷിജു.കെ.ദാസ്, റഫീക്ക് കല്ലോത്ത്, ഒ.എം രാജന്‍, പി.സി കുഞ്ഞമ്മദ്, മിന കുഞ്ഞമ്മദ്, പി.ആര്‍ ഭാസ്‌കരന്‍, വി.പി പ്രസാദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വി.കെ സീനത്ത്, സീന അനീഷ്, ബിജി ഷാജി, പി.പി നദീറ, ശബിനാ ബഷീര്‍, പി ഷിജിന, വി.സി സരിത, ഷീബ രാജേഷ്, ബിസ്മയ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87130/sahayatra-palliative-care-valyakode-has-started-the-reserve-scheme)