---
title: "കല്പത്തൂര്‍ എ.യു.പി സ്‌കൂളില്‍ ഒപ്പരം സഹവാസ ക്യാമ്പ് "
english_title: "Opparam Sahavasa Camp at Kalpathur AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87133/opparam-sahavasa-camp-at-kalpathur-aup-school"
published_at: "2022-12-25T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8447aa366e_OBIT_CARD_JPG.JPG"
keywords: []
---

# കല്പത്തൂര്‍ എ.യു.പി സ്‌കൂളില്‍ ഒപ്പരം സഹവാസ ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ എ.യു.പി സ്‌കൂളില്‍ സഹവാസ ക്യാമ്പ് ഒപ്പരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ പി.പി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ എ.യു.പി സ്‌കൂളില്‍ സഹവാസ ക്യാമ്പ് ഒപ്പരം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ പി.പി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് എസ്എസ്ജി കണ്‍വീനര്‍ കെ.സി രാജന്‍ അധ്യക്ഷനായി. കേംബ്രിഡ്ജ് സര്‍ട്ടിഫൈഡ് ട്രെയിനറും, കുറ്റ്യാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ഇസ്മയില്‍ മരുതേരിയുടെ വ്യക്തിത്വ വികസന ക്ലാസ്, റിട്ടയേര്‍ഡ് ബി.പി.ഒ വിനോദ് ന്റെ ഉണര്‍വ്, സജീവന്‍, വിജയന്‍ എന്നിവര്‍ നയിച്ച കരവിരുത് എന്നിവയും സംഘടിപ്പിച്ചു.

പേരാമ്പ്ര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ നടത്തിയ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്, അര്‍ച്ചനാ സുജിത്തിന്റെ യോഗ പരിശീലനം, നൊച്ചാട് ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ ആരോഗ്യ ക്ലാസ്, ധനേഷ് കാരയാട്, മജീഷ് കാരയാട് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടന്‍പാട്ട്, ക്യാമ്പ് ഫയര്‍ എന്നിവ സഹവാസക്യാമ്പിന് കൊഴുപ്പേകി. പരിപാടിക്ക് ഹെഡ്മിസ്ട്രസ് കെ. സുഷമ സ്വാഗതവും അധ്യാപകന്‍ വിപിന്‍ ചന്ദ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87133/opparam-sahavasa-camp-at-kalpathur-aup-school)