പേരാമ്പ്ര: പൈതോത്ത് സ്വരം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ ട്യൂഷന്‍ ക്ലാസ് സംഘടിപ്പിച്ചു.
കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബിആര്‍സി ട്രെയിനര്‍ പ്രജോഷ്, പി.കെ. കവിത എന്നിവര്‍ ക്ലാസുകളെടുത്തു.
സത്യന്‍ കൂത്താളി, പി.സി. ഉബൈദ്, എം.കെ. ബിജു, കെ.കെ. സുബൈര്‍, ബിജു കൂത്താളി, എം.കെ.ബാബു എന്നിവര്‍ സംസാരിച്ചു. ക്രിസ്തുമസ് അവധിക്കാലത്ത് എല്ലാ ദിവസവും ജനുവരി മുതല്‍ ആഴ്ചയില്‍ രണ്ടു ദിവസവും മൂന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ട്യൂഷന്‍ ക്ലാസ് നടത്തുന്നത്.
A free tuition class was organized under the leadership of Pythoth Swaram Residents Association