---
title: "പൈതോത്ത്-താനിക്കണ്ടി-ചക്കിട്ടപാറ റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണം"
english_title: "Pythoth-Thanikandi-Chakkittapara road work should be completed urgently; Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87364/pythoth-thanikandi-chakkittapara-road-work-should-be-completed-urgently-muslim-league"
published_at: "2022-12-26T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9b9ede7a08_OBIT_CARD_JPG.JPG"
keywords: []
---

# പൈതോത്ത്-താനിക്കണ്ടി-ചക്കിട്ടപാറ റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണം

> **Lead Summary:** **പേരാമ്പ്ര: **2020ഫെബ്രുവരിയില്‍ ടെന്‍ഡര്‍ ചെയ്ത പൈതോത്ത്-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മോയോത്ത്ചാല്‍ മേഖലാ മുസ്ലിംലീഗ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **2020ഫെബ്രുവരിയില്‍ ടെന്‍ഡര്‍ ചെയ്ത പൈതോത്ത്-താന്നിക്കണ്ടി-ചക്കിട്ടപാറ റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മോയോത്ത്ചാല്‍ മേഖലാ മുസ്ലിംലീഗ് സമ്മേളനം ആവശ്യപ്പെട്ടു.

16 മാസം കഴിഞ്ഞ് പുതിയ കരാറുകാരനെ ഏല്‍പ്പിച്ചിട്ട് പോലും റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണ്. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും യാത്രാദുരിതം അനുഭവിക്കുന്നത് പരിഹരിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്.

ടി.കെ.നഹാസ് അധ്യക്ഷനായി. നിയോജകമണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ടിയാലി മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിനകോമത്ത് ക്ലാസെടുത്തു.

പുതുക്കുടി അബ്ദുറഹിമാന്‍, കോറോത്ത് റഷീദ്, വീര്‍ക്കണ്ടി മൊയ്തു, ആര്‍.കെ മുഹമ്മദ്, കൊല്ലിയില്‍ ഇബ്രാഹിം, സക്കീനഗഫൂര്‍, എം.കെ ജമീല, എന്‍.കെ ഇസ്മായില്‍, എം.പി.കെ അഹമ്മദ്കുട്ടി, നാഗന്‍ കണ്ടി മുസ്തഫ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ മുസ്ലിം ലീഗ്: കൊല്ലിയില്‍ ഇബ്രാഹിം ( പ്രസിഡണ്ട് ), മുസ്തഫ നാഗന്‍കണ്ടി ( ജനറല്‍ സെക്രട്ടറി ) , മുഹസിന്‍ വീര്‍ക്കണ്ടി( ട്രഷറര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

പി.പി ഹഫീഫ( പ്രസിഡണ്ട്), ആര്‍.കെ. റസിയ( ജന:സെക്രട്ടറി), കെ. റസീന(ട്രഷറര്‍) എന്നിവരെ വനിതാലീഗ് ഭാരവാഹികളായും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87364/pythoth-thanikandi-chakkittapara-road-work-should-be-completed-urgently-muslim-league)