---
title: "ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് എരവട്ടൂര്‍ ജനകീയ വായനശാല "
english_title: "Eravattur Public Library organized Christmas celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87369/eravattur-public-library-organized-christmas-celebration"
published_at: "2022-12-26T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9c02c64f18_OBIT_CARD_JPG.JPG"
keywords: []
---

# ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് എരവട്ടൂര്‍ ജനകീയ വായനശാല 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടന്നു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച പി.ബാലന്‍ അടിയോടി, ജീവതാളം പദ്ധതിയുടെ ജില്ലാ ബ്രാന്റ് ആമ്പാസഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വൈശാഖ് എസ്.ആര്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.

എരവട്ടൂരില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി എത്തിയ ഡോക്ടര്‍മാരെയും, കൂടാതെ എല്‍എസ്എസ്, യുഎസ്എസ് നേടിയ വിദ്യാര്‍ത്ഥികളെയും ആനുമോദിച്ചു. ഫാദര്‍ ജോണ്‍സ് പുല്‍പ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ.പി ഗോപി അദ്ധ്യക്ഷത വഹിച്ചു. പി.ബാലന്‍ അടിയോടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സജീവന്‍, കെ.കെ ലിസി, വാര്‍ഡ് മെമ്പര്‍ കെ.കെ.പ്രേമന്‍, പി.കെ.സുരേഷ്, കെ.വി.ശങ്കരന്‍ നായര്‍, കെ.സി. കുഞ്ഞബ്ദുള്ള, വി.കെ.മൊയ്തി, കെ.പി.രവി, കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.

ടി.എം.ബാലകൃഷ്ണന്‍ സ്വാഗതവും വനജ ആനേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാലിക്കറ്റ് വോയ്‌സ് അവതരിപ്പിച്ച ഗാനമേളയും കുടുംബശ്രീ അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87369/eravattur-public-library-organized-christmas-celebration)