---
title: "മാലിന്യ ശേഖരണം; മേപ്പയ്യൂരില്‍ പുതിയ കാല്‍ വെപ്പ് "
english_title: "Garbage collection; New Cal Vep in Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87751/garbage-collection-new-cal-vep-in-mepayyur"
published_at: "2022-12-28T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac6b99ef50d_OBIT_CARD_JPG.JPG"
keywords: []
---

# മാലിന്യ ശേഖരണം; മേപ്പയ്യൂരില്‍ പുതിയ കാല്‍ വെപ്പ് 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാലിന്യ ശേഖരണം പുതിയ കാല്‍ വെപ്പിലേക്ക് നീങ്ങുന്നു. ഹരിത മിത്ര സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതി പ്രകാരം എല്ലാ കെട്ടിടങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിക്കുകയും, ആയതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ ശേഖരണം നടത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാലിന്യ ശേഖരണം പുതിയ കാല്‍ വെപ്പിലേക്ക് നീങ്ങുന്നു. ഹരിത മിത്ര സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതി പ്രകാരം എല്ലാ കെട്ടിടങ്ങളിലും ക്യൂആര്‍ കോഡ് പതിപ്പിക്കുകയും, ആയതിന്റെ അടിസ്ഥാനത്തില്‍ മാലിന്യ ശേഖരണം നടത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.

ഹരിത സേനാഗങ്ങള്‍ വീടുകളും സ്ഥാപനങ്ങളും കയറി കോഡ് സ്‌ക്കാന്‍ ചെയ്തു മാലിന്യം ശേഖരിക്കുന്ന പദ്ധതിയുടെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വടക്കയില്‍ വിനോദില്‍നിന്ന് സംഖ്യ സ്വീകരിച്ചു കൊണ്ട് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷനായി. ഇംപ്ലിമെന്റേഷന്‍ ഓഫിസര്‍ എം. അര്‍ജുന്‍, കെ.എം.ഷിബു, പി.കെ. റീജ, പി.ഷൈല എന്നിവര്‍ സംസാരിച്ചു. -

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87751/garbage-collection-new-cal-vep-in-mepayyur)