---
title: "ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച് ചെറുവണ്ണൂര്‍ മണ്ഡലം ഗാന്ധിദര്‍ശന്‍ സമിതി "
english_title: "Cheruvannur Mandal Gandhidarshan Samiti organized by anti-drug association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87759/cheruvannur-mandal-gandhidarshan-samiti-organized-by-anti-drug-association"
published_at: "2022-12-28T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac760461d07_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ച് ചെറുവണ്ണൂര്‍ മണ്ഡലം ഗാന്ധിദര്‍ശന്‍ സമിതി 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം ഗാന്ധിദര്‍ശന്‍ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷീജിത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ സമിതി മണ്ഡലം പ്രസിഡണ്ട് വി ദാമോദരന്‍ അദ്ധ്യക്ഷനായി.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം ഗാന്ധിദര്‍ശന്‍ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷീജിത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ സമിതി മണ്ഡലം പ്രസിഡണ്ട് വി ദാമോദരന്‍ അദ്ധ്യക്ഷനായി.

മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ ഉമ്മര്‍, ഏ.ബാലകൃഷ്ണന്‍, ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡണ്ട് ആര്‍.പി രവീന്ദ്രന്‍, നിയോജക മണ്ഡലം പ്രസിഡണ്ട് സുധാകരന്‍ പറമ്പാട്ട്, ടി.പി.നാരയണന്‍, പട്ടയാട്ട് അബ്ദുള്ള, പി.പി.ഗോപാലന്‍, വിജയന്‍ ആവള, ടി.എം ബാലന്‍, പിലാക്കാട്ട് ശങ്കരന്‍, എം.പി.കുഞ്ഞികൃഷ്ണന്‍, വി.കെ.വിനോദന്‍, മലയില്‍ കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87759/cheruvannur-mandal-gandhidarshan-samiti-organized-by-anti-drug-association)