---
title: "പടത്തുകടവ് ദേവാലയ തിരുനാളിനു കൊടിയേറി "
english_title: "Flags were hoisted for the Patatukadav temple festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87893/flags-were-hoisted-for-the-patatukadav-temple-festival"
published_at: "2022-12-29T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adb803c577d_OBIT_CARD_JPG.JPG"
keywords: []
---

# പടത്തുകടവ് ദേവാലയ തിരുനാളിനു കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷത്തിനു തുടക്കം കുറിച്ചു വികാരി ഫാ.ജോസഫ് വടക്കേല്‍ കൊടിയേറ്റി.

## Article Content

**പേരാമ്പ്ര: **പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളാഘോഷത്തിനു തുടക്കം കുറിച്ചു വികാരി ഫാ.ജോസഫ് വടക്കേല്‍ കൊടിയേറ്റി.

തുടര്‍ന്നു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ. ക്രിസ്റ്റോ കാരക്കാട്ട് കാര്‍മികത്വം വഹിച്ചു. ഇന്നു വൈകീട്ട് ആഘോഷമായ വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, കലാ സന്ധ്യ എന്നിവയും നടന്നു.

നാളെ വൈകീട്ടു 5 ന് ഫാ.വിന്‍സന്റ് കണ്ടത്തിലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുറുബാന നടക്കും. ഫാ.ജോര്‍ജ് കുറ്റിക്കാട്ട് സന്ദേശം നല്‍കും. തുടര്‍ന്നു ആകാശ വിസ്മയം, വാദ്യമേളങ്ങള്‍ എന്നിവയും നടക്കും.

സമാപന ദിനമായ ജനുവരി ഒന്നിനു കാലത്ത് 7ന് വിശുദ്ധ കുര്‍ബാന, 10 ന് ഫാ.തോമസ് തെക്കേല്‍ (സി.എം.ഐ) കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. തുടര്‍ന്നു പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹ വിരുന്ന് എന്നിവയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87893/flags-were-hoisted-for-the-patatukadav-temple-festival)