---
title: "നൊച്ചാട് ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമം "
english_title: "Nochad branch Muslim League workers meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/87904/nochad-branch-muslim-league-workers-meeting"
published_at: "2022-12-29T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adc22756064_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമം 

> **Lead Summary:** **പേരാമ്പ്ര**: മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ട് നടന്ന നൊച്ചാട് ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമവും, ടി. പക്രന്‍ ഹാജി അനുസ്മരണവും, ശാഖ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടന സ്വാഗത സംഘ രൂപീകരണവും നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര**: മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ട് നടന്ന നൊച്ചാട് ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തക സംഗമവും, ടി. പക്രന്‍ ഹാജി അനുസ്മരണവും, ശാഖ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടന സ്വാഗത സംഘ രൂപീകരണവും നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി. കുഞ്ഞമ്മത് അധ്യക്ഷനായി. വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൗഫി താഴേക്കണ്ടി മുഖ്യ അതിഥി ആയി. ജംഷീറലി ഹുദവി കിഴിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.അന്‍വര്‍ ഷാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ടി.കെ ഇബ്രാഹിം, അടിവാരം മൊയ്തി, റസാഖ് കല്ലോത്ത്, എം.ടി ഹമീദ്, എന്‍.പി ഫൗസിയ, എന്‍.പി അസീസ്, പി.സി മുഹമ്മദ് സിറാജ്, വി.പി.കെ റഷീദ്, മുജീബ് കിഴക്കയില്‍ എന്നിവര്‍ സംസാരിച്ചു.

**നൊച്ചാട് ശാഖ മുസ്ലിം ലീഗ് ഭാരവാഹികള്‍ പ്രസിഡന്റ്:** ടി. കുഞ്ഞമ്മത് , വൈസ് പ്രസിഡന്റ്: വി പി ബഷീര്‍, കാസിം രയരോത്ത് ജനറല്‍ **സെക്രട്ടറി: വി.പി.കെ റഷീദ്, ജോയിന്റ് സെക്രട്ടറി: എം.കെ റഫീഖ് , കെ.എം അന്‍വര്‍ ഷാ, ട്രെഷറര്‍: മുജീബ് കിഴക്കയില്‍. **

** വനിത ലീഗ് ഭാരവാഹികള്‍** പ്രസിഡന്റ്: മാഷിത അരീക്കല്‍, വൈസ് പ്രസിഡന്റ്: ജമീല കിഴക്കയില്‍, ഷെറീന പുനത്തില്‍, ജനറല്‍ സെക്രട്ടറി: പി.സി ജൂബൈരിയ, ജോയിന്റ് സെക്രട്ടറി: ടി.ടി ജസ്ന, വി.പി.കെ സാഹിറ, ട്രെഷറര്‍: അര്‍ഷിന മൊടയനാട്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/87904/nochad-branch-muslim-league-workers-meeting)