---
title: "പടിഞ്ഞാറയില്‍ മുക്ക്-കച്ചേരി താഴെ കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണം: മുസ്ലിം ലീഗ് "
english_title: "Canal Road below Muk-kecheri in the west should be made passable: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88061/canal-road-below-muk-kecheri-in-the-west-should-be-made-passable-muslim-league"
published_at: "2022-12-30T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aef711b10a7_OBIT_CARD_JPG.JPG"
keywords: []
---

# പടിഞ്ഞാറയില്‍ മുക്ക്-കച്ചേരി താഴെ കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണം: മുസ്ലിം ലീഗ് 

> **Lead Summary:** **അരിക്കുളം: **കാരയാട് പടിഞ്ഞാറയില്‍ മുക്ക്-കച്ചേരി താഴെ കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ് കാരയാട് സമ്മേളനം ആവശ്യപ്പെട്ടു. ചിരപുരാതനമായ തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ് ഇത്.

## Article Content

**അരിക്കുളം: **കാരയാട് പടിഞ്ഞാറയില്‍ മുക്ക്-കച്ചേരി താഴെ കനാല്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ് കാരയാട് സമ്മേളനം ആവശ്യപ്പെട്ടു. ചിരപുരാതനമായ തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണ് ഇത്.

ഒട്ടേറെ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ യാത്ര ചെയ്യുന്ന റോഡും കൂടിയാണ്. ഏറെക്കാലമായിട്ടും ഗ്രാമപഞ്ചായത്ത് ഈ റോഡിന് ഫണ്ട് അനുവദിക്കാത്തത് ദുരൂഹമാണ്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

വനിത ലീഗ് മണ്ഡലം സെക്രട്ടറി ഷര്‍മിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. എന്‍.എം ചേക്കൂട്ടി അധ്യക്ഷനായി. എം.ബി.ബി.എസ് നേടിയ മെഹറൂസ് റഹ്മാന്‍, അല്‍ത്താഫ് ജമാല്‍, എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ആദില്‍, എല്‍എസ്എസ് നേടിയ അഹ്നാഫ് അമീന്‍, റിയ ഫാത്തിമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഇ.കെ അഹമ്മദ് മൗലവി, ഷംസുദ്ദീന്‍ വടക്കയില്‍, അമ്മത് പൊയിലങ്ങല്‍, സീനത്ത് വടക്കയില്‍, സൈന അരിക്കുളം, സുഹൈല്‍ അരിക്കുളം, എന്‍.കെ സിദ്ദീഖ്, അന്‍സിന കുഴിച്ചാലില്‍, താഹിറ സലാം, കെ.ടി അര്‍ഷാദ്, കെ.എം ഹസീന, ബാസിം ബഷീര്‍, വി.പി സാദിഖ് എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ വടക്കയില്‍ സ്വാഗതവും എന്‍.എം യൂസഫ് നന്ദിയും പറഞ്ഞു.

**മുസ്ലിം ലീഗ് ശാഖ ഭാരവാഹികള്‍** പ്രസിഡണ്ട്: എന്‍.എം ചേക്കുട്ടി സെക്രട്ടറി: യൂസുഫ് നന്‍മനമീത്തല്‍ ട്രഷറര്‍: എന്‍.എം കാസിം

**വനിത ലീഗ് ശാഖ ഭാരവാഹികള്‍** പ്രസിഡണ്ട്: പി.എം സല്‍മ , ജനറല്‍ സെക്രട്ടറി: കെ.എം ഹസീന ട്രഷറര്‍: എം.കെ സിനിജ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88061/canal-road-below-muk-kecheri-in-the-west-should-be-made-passable-muslim-league)