---
title: "ഭരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സിപിഎം നേതാക്കള്‍ കോടികള്‍ സമ്പാദിക്കുന്നു: ദിനേശ് പെരുമണ്ണ "
english_title: "CPM leaders earn crores by exploiting governance systems: Dinesh Perumanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88069/cpm-leaders-earn-crores-by-exploiting-governance-systems-dinesh-perumanna"
published_at: "2022-12-30T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aefcb83c421_OBIT_CARD_JPG.JPG"
keywords: []
---

# ഭരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സിപിഎം നേതാക്കള്‍ കോടികള്‍ സമ്പാദിക്കുന്നു: ദിനേശ് പെരുമണ്ണ 

> **Lead Summary:** **കൂട്ടാലിട:** ഭരണസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സിപിഎം നേതാക്കള്‍ കോടികള്‍ സമ്പാദിക്കുന്നുവെന്ന് ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ.

## Article Content

**കൂട്ടാലിട:** ഭരണസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സിപിഎം നേതാക്കള്‍ കോടികള്‍ സമ്പാദിക്കുന്നുവെന്ന് ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ.

ലൈഫ്മിഷന്‍ പദ്ധതി അട്ടിമറിക്കും അഴിമതിയ്ക്കും പിന്‍ വാതില്‍ നിയമനത്തിനും നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിലും പ്രതിഷേധിച്ച് കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിടയില്‍ വെച്ച് നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം ഋഷികേശന്‍ മുഖ്യ പ്രഭാഷണം നടത്തി. കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍ അദ്ധ്യക്ഷനായി.

ബാലുശ്ശേരി നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പി.മുരളിധരന്‍ നമ്പൂതിരി, ഡിസിസി മെമ്പര്‍ സി.എച്ച് സുരേന്ദ്രന്‍, കെ.കെ അബൂബക്കര്‍, കെ മധുസൂദനന്‍ കിടാവ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88069/cpm-leaders-earn-crores-by-exploiting-governance-systems-dinesh-perumanna)