---
title: "ചേനോളി കനാല്‍ റോഡ് ശോചനീയാവസ്ഥ; റീത്ത് വെച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് "
english_title: "Chenoli Canal Road Dilapidated; Congress protested at the wreath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88078/chenoli-canal-road-dilapidated-congress-protested-at-the-wreath"
published_at: "2022-12-30T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63af02fb906b5_OBIT_CARD_JPG.JPG"
keywords: []
---

# ചേനോളി കനാല്‍ റോഡ് ശോചനീയാവസ്ഥ; റീത്ത് വെച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് 

> **Lead Summary:** **പേരാമ്പ്ര:** മുളിയങ്ങല്‍ ചേനോളി കനാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും കനാല്‍ റോഡില്‍ റീത്ത് വെക്കുകയും ചെയ്തു.

## Article Content

**പേരാമ്പ്ര:** മുളിയങ്ങല്‍ ചേനോളി കനാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും കനാല്‍ റോഡില്‍ റീത്ത് വെക്കുകയും ചെയ്തു.

പേരാമ്പ്ര ടൗണ്‍ ബ്ലോക്കാവുന്ന അവസരത്തിലും അല്ലാത്തപ്പോഴും നിരവധി വാഹനങ്ങളാണ് ഈ കനാല്‍ റോഡു വഴി കടന്നുപോകുന്നത്. നിലവില്‍ മുളിയങ്ങല്‍ തൊട്ട് സമതാ സെന്റര്‍ വരെയും ബാക്കി ഭാഗം അച്ചന്‍ കണ്ടി മീത്തല്‍ തൊട്ട് വാല്യക്കോട് വരെയും പിഎംജിഎസ്‌വൈ റോഡാണ് ഉള്ളത്.

ഈ നല്ല റോഡ് കണ്ട് വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ തകര്‍ന്ന് കിടക്കുന്ന രയരോത്ത് ഭാഗത്ത് ഖട്ടറില്‍ ചാടി അപകടം വരുത്തുന്നത് നിത്യസംഭവമായിരിക്കയാണ്.

4 വര്‍ഷം മുന്‍പ് പിഎംജിഎസ്‌വൈ ക്ക് കൊടുക്കാതെ എംഎല്‍എ ഫണ്ട് വെച്ച് ചെയ്ത റോഡാണ് തകര്‍ന്ന് തരിപ്പണമായത്. മേപ്പയ്യൂര്‍ ഭാഗത്ത് നിന്ന് വരുന്ന നിരവധി വാഹനങ്ങളും ഈ സര്‍വ്വീസ് കനാല്‍ റോഡിനെയാണ് ആശ്രയിക്കുന്നത്.

കാല്‍ നടയാത്രക്കാരും ജീവന്‍ പണയം വെച്ചാണ് ഇതു വഴി പോകുന്നത്. ജനങ്ങളുടെ സുഗമമായ യാത്രക്ക് എത്രയും പെട്ടെന്ന് നവീകരണം നടത്തി യാത്ര സുഖകരമാക്കാന്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യമുന്നയിച്ചാണ് റീത്ത് സമര്‍പ്പണം നടത്തിയത്.

പ്രകടന ശേഷം നടന്ന യോഗം ഐഎന്‍ടിയുസി പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ ആയ ടത്തില്‍ അദ്ധ്യക്ഷനായി.

പ്രകടനത്തിനും റീത്ത സമര്‍പ്പണത്തിനും അബ്ദുള്ളക്കുട്ടി പുളിയുള്ളതില്‍ , കുഞ്ഞിമൊയ്തി പുളിയുള്ളതില്‍, കണ്ണന്‍ കളത്തുപ്പൊയില്‍, ദീപേഷ് തുമ്പക്കണ്ടി, ഇബ്രാഹിം ഏച്ചിക്കണ്ടി. രാജന്‍ മീത്തലെ കേളോത്ത്, അമ്മത് ഹാജി എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88078/chenoli-canal-road-dilapidated-congress-protested-at-the-wreath)