---
title: "കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മേപ്പയ്യൂര്‍ ബ്ലോക്ക് സമ്മേളനം "
english_title: "Kerala State Pensioners Sangh Mappayyur Block Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88372/kerala-state-pensioners-sangh-mappayyur-block-conference"
published_at: "2023-01-01T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b17ec79b312_OBIT_CARD_JPG.JPG"
keywords: []
---

# കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മേപ്പയ്യൂര്‍ ബ്ലോക്ക് സമ്മേളനം 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മേപ്പയ്യൂര്‍ ബ്ലോക്ക് സമ്മേളനം പാക്കനാര്‍പുരം വിദ്യാനികേതന്‍ സ്‌കൂളില്‍ വച്ച് നടന്നു. ജില്ലാ സെക്രട്ടറി ശ്യാമപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് മേപ്പയ്യൂര്‍ ബ്ലോക്ക് സമ്മേളനം പാക്കനാര്‍പുരം വിദ്യാനികേതന്‍ സ്‌കൂളില്‍ വച്ച് നടന്നു. ജില്ലാ സെക്രട്ടറി ശ്യാമപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാന ജോയന്റ് ട്രഷറര്‍ അഡ്വക്കറ്റ് ജയഭാനു മുഖ്യ പ്രഭാഷണം നടത്തി. മേപ്പയൂര്‍ ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്‍ വിജയന്‍ വിളയാട്ടൂര്‍ അധ്യക്ഷനായി.

ചടങ്ങില്‍ പി.പി അശോകന്‍ ( രാഷ്ട്രീയ സ്വയം സേവക സംഘം പേരാമ്പ്ര ഖണ്ഡ് സംഘചാലക് ), കുഞ്ഞികൃഷ്ണന്‍ നായര്‍ നമ്പിയത്ത്, ഗംഗാധരന്‍ കൊങ്കോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വിശ്വനാഥന്‍ ഇ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാജീവന്‍ ആയടത്തില്‍ നന്ദി രേഖപ്പെടുത്തി. മെഡിസെപ് അപാകം ഉടന്‍ പരിഹരിക്കുക, പെന്‍ഷന്‍ ക്ഷമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക, മുടങ്ങിക്കിടക്കുന്ന ഡി.എ ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയം വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു .

വിജയന്‍ വിളയാട്ടൂര്‍ (പ്രസിഡന്റ്), കുഞ്ഞിക്കൃഷ്ണന്‍ നായര്‍ നമ്പിയത്ത് (വൈസ് പ്രസിഡന്റ് ) , അജിത് വാകമോളി (സെക്രട്ടറി), വിശ്വനാഥന്‍ ഇ (ജോയന്റ് സെക്രട്ടറി ), അച്യുതാനന്ദന്‍ (ജോയന്റ് സെക്രട്ടറി), ഗംഗാധരന്‍ കോങ്കോട്ട് ( ട്രഷറര്‍), രാജീവന്‍ ആയടത്തില്‍, വി രാജഗോപാലന്‍ എന്നീ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഭാരവാഹികളായിക്കൊണ്ട് 11 അംഗ ബ്ലോക്ക് എക്‌സിക്യൂട്ടീവിനെ യോഗം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88372/kerala-state-pensioners-sangh-mappayyur-block-conference)