---
title: "ഇ രാമന്‍ മാസ്റ്റര്‍ അനുസ്മരണ ദിനം മേപ്പയ്യൂരില്‍ നടന്നു "
english_title: "E Raman Master Remembrance Day was held at Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88375/e-raman-master-remembrance-day-was-held-at-mepayyur"
published_at: "2023-01-01T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b181efa7b5f_OBIT_CARD_JPG.JPG"
keywords: []
---

# ഇ രാമന്‍ മാസ്റ്റര്‍ അനുസ്മരണ ദിനം മേപ്പയ്യൂരില്‍ നടന്നു 

> **Lead Summary:** **മേപ്പയ്യൂര്‍: **കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേപ്പയൂരിലെ സ്ഥാപക നേതാക്കളിലൊരാളും കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കലാകാരനുമായിരുന്ന ഇ.രാമന്‍ മാസ്റ്ററുടെ അറുപത്തിരണ്ടാം ചരമദിനം മേപ്പയൂര്‍ കണ്ണോത്ത് പറമ്പില്‍ ആചരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേപ്പയൂരിലെ സ്ഥാപക നേതാക്കളിലൊരാളും കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കലാകാരനുമായിരുന്ന ഇ.രാമന്‍ മാസ്റ്ററുടെ അറുപത്തിരണ്ടാം ചരമദിനം മേപ്പയൂര്‍ കണ്ണോത്ത് പറമ്പില്‍ ആചരിച്ചു.

അനുസ്മരണ സമ്മേളനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ദീപ കേളോത്ത് അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എല്‍.എസ്.എസ് വിജയികളെ ആദരിച്ചു. സിപിഐഎം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.പി.രാധാകൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐഎം ഇആര്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ.രാഘവന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88375/e-raman-master-remembrance-day-was-held-at-mepayyur)