---
title: "കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണത്തിന് "
english_title: "For distribution of coconut saplings produced by the Agriculture Department"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88379/for-distribution-of-coconut-saplings-produced-by-the-agriculture-department"
published_at: "2023-01-01T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b18b0bccfa8_OBIT_CARD_JPG.JPG"
keywords: []
---

# കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണത്തിന് 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച ആയിരം WCT തെങ്ങിന്‍ തൈകള്‍ കര്‍മ്മസേനയുടെ കാര്‍ഷിക നഴ്‌സറിയില്‍ വെച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കുഞ്ഞായിശ ഇളമ്പിലാശ്ശേരിയ്ക്ക് തൈകള്‍ നല്‍കി കൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച ആയിരം WCT തെങ്ങിന്‍ തൈകള്‍ കര്‍മ്മസേനയുടെ കാര്‍ഷിക നഴ്‌സറിയില്‍ വെച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കുഞ്ഞായിശ ഇളമ്പിലാശ്ശേരിയ്ക്ക് തൈകള്‍ നല്‍കി കൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അദ്ധ്യക്ഷയായി. ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി വിശദീകരണം നടത്തി.

വാര്‍ഡ് മെംമ്പര്‍ ശ്രീനിലയം വിജയന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, കെ.കെ മൊയ്തീന്‍, കൃഷി അസിസ്റ്റന്റ് സി.എസ് സ്‌നേഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കര്‍മ്മ സേന സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കെ.എം കൃഷ്ണന്‍ നന്ദിയും പറഞ്ഞു. 130 രൂപ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88379/for-distribution-of-coconut-saplings-produced-by-the-agriculture-department)