---
title: "വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതല്‍കൂട്ടാവുമെന്ന് "
english_title: "That the comprehensive progress of the students can lead to the development of the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88390/that-the-comprehensive-progress-of-the-students-can-lead-to-the-development-of-the-country"
published_at: "2023-01-01T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b199f4e1c85_OBIT_CARD_JPG.JPG"
keywords: []
---

# വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതല്‍കൂട്ടാവുമെന്ന് 

> **Lead Summary:** ** പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതല്‍കൂട്ടാവും എന്ന് ഉണ്ണികൃഷ്ണന്‍ ആവള. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ടീം ഇന്‍കുബേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'നെസ്റ്റ്' സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** പേരാമ്പ്ര: **വിദ്യാര്‍ത്ഥികളുടെ സമഗ്ര പുരോഗതി നാടിന്റെ വികസനത്തിനു മുതല്‍കൂട്ടാവും എന്ന് ഉണ്ണികൃഷ്ണന്‍ ആവള. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ടീം ഇന്‍കുബേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന 'നെസ്റ്റ്' സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡ് മെബര്‍ അര്‍ജുന്‍ കറ്റയാട്ട് അധ്യക്ഷനായി. ചടങ്ങില്‍ വിവിധ മത്സര പരീക്ഷകളില്‍ വിജയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള അനുമോദനവും, പ്രമുഖ കരിയര്‍ കോച്ച് മുഹമ്മദ് നബീല്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് ശില്പശാലയും നടന്നു.

പേരാമ്പ്ര എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ പി.സുനില്‍ കുമാര്‍, വാര്‍ഡ് കണ്‍വീനര്‍ കെ.കെ രാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആയ കാപ്പിയില്‍ കരുണാകരന്‍, എ.പി രാജേഷ്, കെ.ആര്‍ ഇബ്രാഹിം, പി.എം ശങ്കരന്‍, കെ.ടി രാമചന്ദ്രന്‍, രജീഷ് കിഴക്കയില്‍, സുധീര്‍ പുതിയോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88390/that-the-comprehensive-progress-of-the-students-can-lead-to-the-development-of-the-country)