---
title: "നൊച്ചാട് ക്ഷീര കര്‍ഷകനെ കാട്ടുപന്നി അക്രമിച്ചു"
english_title: "Nochad dairy farmer attacked by wild boar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88483/nochad-dairy-farmer-attacked-by-wild-boar"
published_at: "2023-01-02T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2b5644ac00_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് ക്ഷീര കര്‍ഷകനെ കാട്ടുപന്നി അക്രമിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വീട്ടിനടുത്ത് വയലില്‍ പശുവിനെ മേയ്ക്കുകയായിരുന്ന നൊച്ചാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ക്ഷീരകര്‍ഷകന്‍ കൊളുപ്പോടില്‍ അബ്ദുള്ളക്കുട്ടി ഹാജിയെ കാട്ടുപന്നി അക്രമിച്ചു.

## Article Content

** പേരാമ്പ്ര:** വീട്ടിനടുത്ത് വയലില്‍ പശുവിനെ മേയ്ക്കുകയായിരുന്ന നൊച്ചാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ക്ഷീരകര്‍ഷകന്‍ കൊളുപ്പോടില്‍ അബ്ദുള്ളക്കുട്ടി ഹാജിയെ കാട്ടുപന്നി അക്രമിച്ചു.

ഓടി കൂടിയ നാട്ടുകാര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി പേരാമ്പ്ര താലുക്കാശുപത്രില്‍ എത്തിക്കുകയായിരുന്നു. വെള്ളിയൂരിലെ ഒതയോത്ത്, വെള്ളരി ഭാഗങ്ങളില്‍ കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് പരിക്കേറ്റ ക്ഷീരകര്‍ഷകന് ധനസഹായം നല്‍കണമെന്ന് ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ: സജീവന്‍ അദ്ധ്യക്ഷനായി. വി.പി നസീര്‍, സത്യന്‍ ശ്രീഹരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88483/nochad-dairy-farmer-attacked-by-wild-boar)