---
title: "മഞ്ഞക്കുളം സാംസ്‌കാരിക വേദി നാട്ടുണര്‍വ് 2023 "
english_title: "Manjakulam cultural venue Natunarv 2023"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88490/manjakulam-cultural-venue-natunarv-2023"
published_at: "2023-01-02T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2befa1900c_OBIT_CARD_JPG.JPG"
keywords: []
---

# മഞ്ഞക്കുളം സാംസ്‌കാരിക വേദി നാട്ടുണര്‍വ് 2023 

> **Lead Summary:** **മേപ്പയ്യൂര്‍: **മഞ്ഞക്കുളം സാംസ്‌കാരിക വേദിയുടെ നാട്ടുണര്‍വ് 2023 സാംസ്‌കാരിക പരിപാടി കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ എം.കെ സൂര്യനാരായണനും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമുള്ള അനുമോദന ചടങ്ങ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മഞ്ഞക്കുളം സാംസ്‌കാരിക വേദിയുടെ നാട്ടുണര്‍വ് 2023 സാംസ്‌കാരിക പരിപാടി കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ എം.കെ സൂര്യനാരായണനും മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമുള്ള അനുമോദന ചടങ്ങ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി പ്രകാശന്‍ ആശംസ അര്‍പ്പിച്ചു. സി.പി ബാബു അധ്യക്ഷനായി. ചടങ്ങില്‍ സി.പി രമേശന്‍ സ്വാഗതവും പി. പി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് അരങ്ങിന്റെ നാടന്‍ പാട്ടുമേള, നൃത്തസന്ധ്യ, ഗാനസന്ധ്യ എന്നീ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88490/manjakulam-cultural-venue-natunarv-2023)