---
title: "പെരവച്ചേരി പൊറായില്‍ മുക്ക് കോണ്‍ഗ്രസ്സ് സിയുസി കുടുംബ സംഗമം നടത്തി "
english_title: "Muk Congress CUC held a family meet at Peravacheri Pora"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88498/muk-congress-cuc-held-a-family-meet-at-peravacheri-pora"
published_at: "2023-01-02T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2caa222640_OBIT_CARD_JPG.JPG"
keywords: []
---

# പെരവച്ചേരി പൊറായില്‍ മുക്ക് കോണ്‍ഗ്രസ്സ് സിയുസി കുടുംബ സംഗമം നടത്തി 

> **Lead Summary:** **കൂട്ടാലിട:** കോട്ടൂര്‍-പെരവച്ചേരി പൊറായില്‍ മുക്ക് സിയുസി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട:** കോട്ടൂര്‍-പെരവച്ചേരി പൊറായില്‍ മുക്ക് സിയുസി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം നടത്തി. കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കെ.പി മനോഹരന്‍ അദ്ധ്യക്ഷനായി. ഗിരീഷ് അത്തൂനി സ്വാഗതം പറഞ്ഞു. നൊച്ചാട് മണ്ഡലം സെക്രട്ടറി സി.കെ അജീഷ് മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായിരുന്ന സി.കെ ജാനകി അമ്മ പതാക ഉയര്‍ത്തി.

സിനിമാ സീരിയല്‍ നടന്‍ സുരേഷ് പാര്‍വ്വതീപുരത്തെയും വോളിബോളില്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേയ്ക്ക് അഡ്മിഷന്‍ ലഭിച്ച ദേവിക സുരേഷിനെയും പരിപാടിയില്‍ വെച്ച് ആദരിച്ചു .

വാര്‍ഡ് മെമ്പര്‍മാരായ ഇ അരവിന്ദാക്ഷന്‍, ഗീതാ കെ ഉണ്ണി, നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പി.മുരളീധരന്‍ നമ്പൂതിരി, ഇ .ഗോവിന്ദന്‍ നമ്പീശന്‍, യു.ടി ബേബി, സന്തോഷ് പെരവച്ചേരി, ഇ .ഗോപിനാഥന്‍ , കെ വിനീദ്, ഇ.വിജയന്‍, പി.പി കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88498/muk-congress-cuc-held-a-family-meet-at-peravacheri-pora)