---
title: "പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് കച്ചവടയോഗ്യമാക്കണം; എസ്.ടി.യു "
english_title: "Perambra fish market should be commercialized; STU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88501/perambra-fish-market-should-be-commercialized-stu"
published_at: "2023-01-02T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2dd9f7e81a_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് കച്ചവടയോഗ്യമാക്കണം; എസ്.ടി.യു 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാന്‍ വരുന്നവരും കച്ചവടക്കാരും അസൗകര്യങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ മത്സ്യ മാര്‍ക്കറ്റ് കച്ചവടയോഗ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പേരാമ്പ്ര യൂണിറ്റ്ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാന്‍ വരുന്നവരും കച്ചവടക്കാരും അസൗകര്യങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ മത്സ്യ മാര്‍ക്കറ്റ് കച്ചവടയോഗ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പേരാമ്പ്ര യൂണിറ്റ്ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

ലക്ഷങ്ങള്‍ മുടക്കി ആധുനിക രീതിയില്‍ എന്ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയായിരുന്നു പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മത്സ്യ മാര്‍ക്ക്. 85 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറയുന്നുണ്ടെങ്കിലും 50ലക്ഷം രൂപയുടെ പ്രവര്‍ത്തിപോലും ഇവിടെ നടന്നിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

ടൈല്‍സ് ഇളകി മലിനജലം ശരീരത്തില്‍ തെറിക്കുകയും, മലിനജലം ഒഴുകി പോകാന്‍ പറ്റാത്ത രീതിയിലും, ടാങ്കും ഇല്ലാതെയാണ് ഡ്രൈനേജ് നിര്‍മ്മിച്ചിട്ടുള്ളത്.

വെള്ളമോ, വെളിച്ച സംവിധാനമോ ഇല്ലാത്ത അവസ്ഥയാണ് മത്സ്യ മാര്‍ക്കറ്റിന്റേത്. ഇത് സംബന്ധമായി വകുപ്പ് മേധാവികള്‍ക്കും, ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞിട്ട് പോലും ഇതിന് പരിഹാരവും ഉണ്ടായിട്ടില്ല.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത പക്ഷം നിയമപരമായ നടപടികളും, ശക്തമായ പ്രക്ഷോഭ പരിപാടികളും ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എം.കെ.സി കുട്ടിയാലി അധ്യക്ഷത വഹിച്ചു. കെ.ടി കുഞ്ഞമ്മദ്, കോറോത്ത് റഷീദ്, സി.സി അമ്മദ്, മൂശാരികണ്ടി ഇബ്രാഹിം, കെ.സി മജീദ്, പി.വി നജീര്‍, എം.കെ അസീസ്, പി.ടി ഷൈറസ്, എ.കെ അസീസ്, ഷാജികൂത്താളി എന്നിവര്‍ സംസാരിച്ചു.

വിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍ എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം.കെ.സി കുട്ടിയാലി സാഹിബിന് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉപഹാരം സമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88501/perambra-fish-market-should-be-commercialized-stu)