---
title: "കന്നുകാലികള്‍ക്കുണ്ടാകുന്ന ചര്‍മ്മമുഴ; പ്രതിരോധിക്കാം വാക്‌സിനിലൂടെ"
english_title: "Skin warts in cattle; Preventable through vaccination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88504/skin-warts-in-cattle-preventable-through-vaccination"
published_at: "2023-01-02T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2ebf7d8f40_OBIT_CARD_JPG.JPG"
keywords: []
---

# കന്നുകാലികള്‍ക്കുണ്ടാകുന്ന ചര്‍മ്മമുഴ; പ്രതിരോധിക്കാം വാക്‌സിനിലൂടെ

> **Lead Summary:** **പേരാമ്പ്ര: **ചര്‍മ്മമുഴ എന്ന വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പേരമ്പ്ര പഞ്ചായത്തിലെ കൈപ്രം ഭാഗത്ത് 75 കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി. പോക്‌സ് എന്ന വൈറസാണ് രോഗം പരത്തുന്നത്.

## Article Content

**പേരാമ്പ്ര: **ചര്‍മ്മമുഴ എന്ന വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പേരമ്പ്ര പഞ്ചായത്തിലെ കൈപ്രം ഭാഗത്ത് 75 കന്നുകാലികള്‍ക്ക് വാക്‌സിന്‍ നല്‍കി. പോക്‌സ് എന്ന വൈറസാണ് രോഗം പരത്തുന്നത്.

ചെറിയ കിടാങ്ങളിലും കന്നുകാലികളിലും ശരീരത്തില്‍ ചെറിയ മൂഴകളും നീരും രൂപപ്പെടുന്ന അവസ്ഥയാണ് ഇത്.വാക്‌സിനേഷന്‍ മാത്രമാണ് ഇതിനെതിരെ ചെയ്യാനുള്ളൂ. ഒരു പശുവില്‍ നിന്ന് മറ്റൊരു പശുവിലേക്കോ കിടാങ്ങളില്‍ നിന്ന് കിടാങ്ങളിലേക്കും ഇത് പകരുന്നുണ്ട്.

അസുഖം ബാധിച്ച പശുക്കളില്‍ പാല്‍ കുറയുക, ഭക്ഷണം കഴിക്കാതിരിക്കുക, ദേഹത്തെ മുഴകള്‍ പൊട്ടി വ്രണം ആകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാനുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരം പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തിലാണ് സൗജന്യമായി വാക്‌സിനേഷന്‍ നടത്തിയത്. തുടര്‍ ദിവസങ്ങളിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനം തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88504/skin-warts-in-cattle-preventable-through-vaccination)