---
title: "കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി "
english_title: "Karayad Trivangayoor Mahashiv Kshetra hoisted flag for Aarat Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88509/karayad-trivangayoor-mahashiv-kshetra-hoisted-flag-for-aarat-mahotsavam"
published_at: "2023-01-02T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2f4aa76399_OBIT_CARD_JPG.JPG"
keywords: []
---

# കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **അരിക്കുളം: **കാരയാട് ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ഉഷാ കാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

## Article Content

**അരിക്കുളം: **കാരയാട് ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ ഉഷാ കാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

വരും ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍ ഉള്‍പ്പെടെയുള്ള വിവിധ താന്ത്രിക ചടങ്ങുകളും, സര്‍പ്പബലി, അയ്യപ്പന് ചുറ്റുവിളക്ക്, ചെറിയ വിളക്ക്, വലിയ വിളക്ക്, പള്ളിവേട്ട, ഇളനീര്‍ കാവ് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ജനു: 6ന് കാലത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവാഘോഷങ്ങള്‍ സമാപിക്കു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99463 67670

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88509/karayad-trivangayoor-mahashiv-kshetra-hoisted-flag-for-aarat-mahotsavam)