കൂത്താളി പുറയന്‍കോട് മഹാശിവക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭം കുറിച്ചു

കൂത്താളി പുറയന്‍കോട് മഹാശിവക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭം കുറിച്ചു
Jan 3, 2023 11:27 AM | By SUBITHA ANIL

കൂത്താളി:  പുറയന്‍കോട് മഹാശിവക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ആരംഭം കുറിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോക്ടര്‍ കുമാരന്‍ നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വനം നടത്തി. സപ്താഹ കമ്മറ്റി ചെയര്‍മാന്‍ ബാബുരാജ് കാളംകുളം അദ്ധ്യക്ഷത വഹിച്ചു.

കേളോത്ത് രവീന്ദ്രന്‍ (പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം), പി.ടി. കുഞ്ഞിക്കേളു (കോക്കാട് ശിവപാര്‍വതീ ക്ഷേത്രം), ടി.വി. ശങ്കരന്‍ നായര്‍ (കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം), മോഹനകൃഷ്ണന്‍ നമ്പ്യാര്‍ (കൂത്താളി മഹാവിഷ്ണു ക്ഷേത്രം), ഇ.വി. മധു (പയ്യോര്‍മല ഭഗവതി ക്ഷേത്രം), കെ. ഗംഗാധരന്‍ (തെരു ഗണപതി ക്ഷേത്രം), കോറോത്ത് സദാനന്ദന്‍ (വെള്ളൂര്‍ക്കര ശ്രീകൃഷ്ണ ക്ഷേത്രം), സി.എം. ദിനേശ് കുമാര്‍ (ശങ്കരപുരം മഹാവിഷ്ണു ക്ഷേത്രം), കെ.എം.എസ്. പനക്കാട്, ആര്‍. ഗോപാലകൃഷ്ണന്‍, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്  ഇ.ടി. ശ്രീനിവാസന്‍, ടി.പി. നാരായണന്‍, ഹിമിത ചേനായി കോവുമ്മല്‍, അനുശ്രീ കുന്നുമ്മല്‍, സി.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. 

സപ്താഹ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വി.പി. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സപ്താഹ കമ്മറ്റി ട്രഷറര്‍ കെ.കെ. ബിജു നന്ദിയും പറഞ്ഞു.

ജനുവരി എട്ടിന് സമാപിക്കുന്ന ഭാഗവത സപ്താഹത്തിന്റെ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ നവീന്‍ ശങ്കര്‍ പാലാഞ്ചേരിയാണ്. ദീപസ്തംഭങ്ങള്‍, നവീകരിക്കപ്പെട്ട തീര്‍ത്ഥം, എന്നിവയുടെ സമര്‍പ്പണവും നടത്തപ്പെട്ടു.

Srimad Bhagavata Saptaha Yajna begins at Koothali Purayankot Mahashivkshetra

Next TV

Related Stories
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം

Mar 24, 2023 08:26 PM

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധങ്ങളോ സമരമോ നടത്താന്‍ പാടില്ലന്ന കേന്ദ്ര നിലപാട് തിരുത്തണം...

Read More >>
പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും

Mar 24, 2023 07:52 PM

പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും

പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പ്രീപ്രൈമറി കെട്ടിടവും നവീകരിച്ച കമ്പ്യൂട്ടര്‍ ലാബും...

Read More >>
ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു

Mar 24, 2023 05:27 PM

ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു

ഹൈക്കോടതിയില്‍ അഭിഭാഷകയായി എന്‍ റോള്‍ ചെയ്ത അഡ്വ. വി.എം. പൂജയെ ഉപഹാരം നല്‍കി ആദരിച്ചു...

Read More >>
കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം ചെയ്തു

Mar 24, 2023 03:51 PM

കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം ചെയ്തു

കൂത്താളി പുറയന്‍ കോട് പാലം അപ്രാച്ച് റോഡ് ഉദ്ഘാടനം...

Read More >>
ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന്

Mar 24, 2023 03:18 PM

ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31 ന്

ചക്കിട്ടപാറ പഞ്ചായത്ത് ആര്‍ദ്രം ജീവനക്കാരുടെ ഇന്റര്‍വ്യു മാര്‍ച്ച് 31...

Read More >>
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR 321ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ?

Mar 24, 2023 02:54 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR 321ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ?

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR 321ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ?...

Read More >>
Top Stories