---
title: "സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A free eye check-up camp was organized perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88580/a-free-eye-check-up-camp-was-organized-perambra"
published_at: "2023-01-03T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3edebd4d7d_1kka.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പൈതോത്ത് സ്വരം റെസിഡന്റ്‌സ് അസോസിയേഷന്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പൈതോത്ത് സ്വരം റെസിഡന്റ്‌സ് അസോസിയേഷന്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

സൈമണ്‍സ് കണ്ണാശുപത്രി പേരാമ്പ്രയുടെ സഹകരണത്തോടെ സ്വരം കോര്‍ണറിലാണ് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.

പേരാമ്പ്ര ബ്ലോക്ക് അംഗം പി.ടി. അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.

ഡോക്ടര്‍: ജിനി, സത്യന്‍ കൂത്താളി, എം.കെ. ബിജു, വി.പി. രാജന്‍, ബിജു കൂത്താളി, പി.സി. ഉബൈദ്, സത്യന്‍ കവണേരി എന്നിവര്‍ സംസാരിച്ചു.

പി.കെ. റഷീദ, രസ്‌ന, പി.കെ. കവിത, പി.സി. രജിന, ജോഷിത, പി.സി. മുനീര്‍, പി.സി. സുബീര്‍, കെ.പി. ബിനീഷ്, പി.കെ. ദാസന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88580/a-free-eye-check-up-camp-was-organized-perambra)