---
title: "ഉപഗ്രഹമാപ്പ് മലയോര കര്‍ഷകരെ വഴിയാധാരമാക്കും: കേരളാ കോണ്‍ഗ്രസ് "
english_title: "Satellite mapping will guide hill farmers: Kerala Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88620/satellite-mapping-will-guide-hill-farmers-kerala-congress"
published_at: "2023-01-03T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b447c68ebe9_OBIT_CARD_JPG.JPG"
keywords: []
---

# ഉപഗ്രഹമാപ്പ് മലയോര കര്‍ഷകരെ വഴിയാധാരമാക്കും: കേരളാ കോണ്‍ഗ്രസ് 

> **Lead Summary:** **ചക്കിട്ടപാറ: **ഗുരുതര പിഴവുകള്‍ ഉള്ള ഉപഗ്രഹസര്‍വ്വേ മാപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം മലയോര കര്‍ഷക ജനതയെ വഴിയാധാരമാക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

## Article Content

**ചക്കിട്ടപാറ: **ഗുരുതര പിഴവുകള്‍ ഉള്ള ഉപഗ്രഹസര്‍വ്വേ മാപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം മലയോര കര്‍ഷക ജനതയെ വഴിയാധാരമാക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

അക്കൗണ്ടന്റ് ജനറലിന്റെ നിയമോപദേശപ്രകാരം ജനുവരി 11 ന് ഉപഗ്രഹമാപ്പ് കോടതിയില്‍ സമര്‍പ്പിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം വന്‍ തിരിച്ചടിയാകും.

പുതിയ സര്‍വ്വേ നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോടതി സാവകാശം അനുവദിച്ചില്ലെങ്കില്‍ അതിനുത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും.

ചക്കിട്ടപാറ പഞ്ചായത്തിലെ നിര്‍മ്മിതികളുടെ കണക്കിനൊപ്പം പുതിയ ജനസംഖ്യാ കണക്കുകള്‍ കൂടി സര്‍ക്കാര്‍ രേഖകളില്‍ അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

പാര്‍ട്ടി സംസ്ഥാന സ്റ്റീയറിങ്ങ് കമ്മിറ്റി അംഗം രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. എം.ജെ വര്‍ക്കി മേടപ്പള്ളി അധ്യക്ഷനായി. ടോമി വള്ളിക്കാട്ടില്‍, ഷീന പ്രകാശ്, ബെന്നി കാഞ്ഞിരക്കാട്ടുതൊട്ടിയില്‍, ജോബി ഒളവക്കുന്നേല്‍, ബാബു മൈലപ്പറമ്പില്‍, ബെന്നി പെരുമ്പില്‍ എന്നിവര്‍ സംസാരിച്ചു.

കേരളാ കോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡണ്ട് ആയി വില്‍സണ്‍ തേരകത്തിങ്കലിനെ തിരഞ്ഞടുത്തു. ജോസഫ് ചേന്നംപള്ളി, ജോസഫ് ചക്കാലയില്‍ (വൈസ് പ്രസിഡന്റ്മാര്‍ ), ജേക്കബ് പൂകമല-ഓഫീസ് ചാര്‍ജ്, ബെന്നി വടക്കേടം, പ്രദീപ് തട്ടുങ്കല്‍ (ജനറല്‍ സെക്രട്ടറിമാര്‍), ജോഷി മിറ്റത്തിനാനിക്കല്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88620/satellite-mapping-will-guide-hill-farmers-kerala-congress)