---
title: "പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് "
english_title: "Perampra Block organized a working group public meeting regarding the formulation of the project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88723/perampra-block-organized-a-working-group-public-meeting-regarding-the-formulation-of-the-project"
published_at: "2023-01-04T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b59241562c2_OBIT_CARD_JPG.JPG"
keywords: []
---

# പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2023 - 24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി 2023 - 24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

ജനപ്രതിനിധികള്‍ , നിര്‍വഹണ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തതകര്‍, പ്രൊമോട്ടര്‍മാര്‍, കര്‍ഷക ഗ്രൂപ്പു പ്രതിനിധികള്‍, ഇന്റേണല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൃഷി, മൃഗ സംരംക്ഷണം, ആരോഗ്യം, പ്രാദേശിക സാമ്പത്തിക വികസനം, പട്ടികജാതി ക്ഷേമം തുടങ്ങി വിവിധ മേഖലകളില്‍ അടുത്ത പദ്ധതി കാലയളവില്‍ നടപ്പിലാക്കേണ്ട നയ സമീപനം സംബന്ധിച്ച് ചര്‍ച്ച നടത്തി.

ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കല്‍, സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തല്‍, തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ ഉള്‍പ്പെട്ടതായിരിക്കണം വാര്‍ഷിക പദ്ധതി എന്ന് തീരുമാനിച്ചു.

ബ്ലോക്ക് പ്രസിഡന്റ എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അദ്ധ്യക്ഷയായി. സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ രജിത, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബിഡിഒ പി ഖാദര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88723/perampra-block-organized-a-working-group-public-meeting-regarding-the-formulation-of-the-project)