---
title: "ബഫര്‍ സോണ്‍ സര്‍ക്കാര്‍ വഞ്ചന തിരിച്ചറിയുക: മുസ്ലിം ലീഗ് "
english_title: "Identify buffer zone government fraud: Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88730/identify-buffer-zone-government-fraud-muslim-league"
published_at: "2023-01-04T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b59ffd36b5d_OBIT_CARD_JPG.JPG"
keywords: []
---

# ബഫര്‍ സോണ്‍ സര്‍ക്കാര്‍ വഞ്ചന തിരിച്ചറിയുക: മുസ്ലിം ലീഗ് 

> **Lead Summary:** **ചക്കിട്ടപാറ: **തീര്‍ത്തും അപാകത നിറഞ്ഞ ഉപഗ്രഹ മാപ്പിംഗ് ഉള്‍പ്പെടുത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ വഞ്ചന തിരിച്ചറിയണം എന്ന് മുസ്ലിം ലീഗ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**ചക്കിട്ടപാറ: **തീര്‍ത്തും അപാകത നിറഞ്ഞ ഉപഗ്രഹ മാപ്പിംഗ് ഉള്‍പ്പെടുത്തി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ വഞ്ചന തിരിച്ചറിയണം എന്ന് മുസ്ലിം ലീഗ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊതു മധ്യത്തില്‍ തെറ്റിദ്ധാരണ പരത്തി ജനകീയ സമരങ്ങളെ ഇല്ലാതാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ യോഗം ഉദ്ഘാടനം ചെയ്തു. വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സൗഫി താഴെ കണ്ടി മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, മൊയ്തു പുറ മണ്ണില്‍ തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്‍കി.

വാര്‍ഡ് മെമ്പര്‍ ടി.പി നുസ്രത്ത്, പി.കെ യൂസുഫ്, ആലി കോയ മഠത്തില്‍, കുഞ്ഞബ്ദുല്ല ഒലിപ്പില്‍ , കുഞ്ഞബ്ദുല്ല ഹാജി, വി.കെ അസ്സന്‍കുട്ടി, പിലാവുള്ളതില്‍ കുഞ്ഞബ്ദുള്ള, ടി.പി സജ്ജാദ്, വി.പി മൂസ്സ, കെ അനസ്, എന്‍.പി അബ്ദുറഹ്മാന്‍, ഹൈറുന്നിസ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88730/identify-buffer-zone-government-fraud-muslim-league)