---
title: "കെ.പി. കായലാട് സാഹിത്യ പുരസ്‌കാരം എം ബഷീറിന് "
english_title: "KP Kayalad Literary Award to M Basheer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/88836/kp-kayalad-literary-award-to-m-basheer"
published_at: "2023-01-05T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6e2699dae7_OBIT_CARD_JPG.JPG"
keywords: []
---

# കെ.പി. കായലാട് സാഹിത്യ പുരസ്‌കാരം എം ബഷീറിന് 

> **Lead Summary:** ** മേപ്പയ്യൂര്‍:** പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂര്‍ ഏര്‍പ്പെടുത്തിയ ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്‌കാരം എം.ബഷീറിന്. 'പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

## Article Content

** മേപ്പയ്യൂര്‍:** പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂര്‍ ഏര്‍പ്പെടുത്തിയ ഏഴാമത് കെ.പി. കായലാട് സാഹിത്യ പുരസ്‌കാരം എം.ബഷീറിന്. 'പ്രണയിക്കാത്തവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഡോ:സോമന്‍ കടലൂര്‍ (ചെയര്‍മാന്‍), എം.പി.അനസ്, കെ.രതീഷ് എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

പുരസ്‌കാരം ജനുവരി 7 ന് ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ കേരള സാഹിത്യ അക്കാദമിയും കെ.പി.കായലാട് ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി മേപ്പയ്യൂരില്‍ സംഘടിപ്പിക്കുന്ന കെ.പി.കായലാട് അനുസ്മരണ പരിപാടിയില്‍ സമര്‍പ്പിക്കും.

പരിപാടി ഡോ:സുനില്‍ പി ഇളയിടം പരിപാടി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/88836/kp-kayalad-literary-award-to-m-basheer)