---
title: " കൊട്ടിലോട്ട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജനുവരി 16 ന് "
english_title: "Kotilot Shri Krishna Temple Pratishtha Day Festival on 16th January"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89053/kotilot-shri-krishna-temple-pratishtha-day-festival-on-16th-january"
published_at: "2023-01-07T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b943b29b80f_1_kottilot.JPG"
keywords: []
---

#  കൊട്ടിലോട്ട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജനുവരി 16 ന് 

> **Lead Summary:** **പേരാമ്പ്ര: **കല്‍പ്പത്തൂര്‍ കൊട്ടിലോട്ട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജനുവരി 16 ന് നടത്തും.

## Article Content

**പേരാമ്പ്ര: **കല്‍പ്പത്തൂര്‍ കൊട്ടിലോട്ട് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ജനുവരി 16 ന് നടത്തും.

അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടിലോട്ട് ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠ ദിന മഹോത്സവം ജനുവരി 16 ന് നടത്തുന്നത്.

രാവിലെ 5 മണിക്ക് നടതുറക്കല്‍, അഭിഷേകം. 6 മണിക്ക് ഗണപതിഹോമം. 7 മണിക്ക് ഉഷപൂജ. 8 മണിക്ക് നവകം പഞ്ചഗവ്യം കലശപൂജ, ഉപദേവതകള്‍ക്ക് കലശം, പൂജ. 10 മണിക്ക് കലശാഭിഷേകം ഉച്ചപൂജ, ശ്രീഭൂതബലി തുടങ്ങിയ പൂജകളും ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും.

വൈകുന്നേരം ചുറ്റുവിളക്ക്, ദീപാരാധന, അത്താഴപൂജയോടെ ചടങ്ങുകള്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89053/kotilot-shri-krishna-temple-pratishtha-day-festival-on-16th-january)