---
title: "പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ഇരുപതാം വാര്‍ഷി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി"
english_title: "The 20th anniversary celebrations of EMS Cooperative Hospital Perambra have started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89119/the-20th-anniversary-celebrations-of-ems-cooperative-hospital-perambra-have-started"
published_at: "2023-01-08T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba9ab8b9f11_1ems1.JPG"
keywords: []
---

# പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ഇരുപതാം വാര്‍ഷി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

> **Lead Summary:**  **പേരാമ്പ്ര: **പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ഇരുപതാം വാര്‍ഷി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

## Article Content

 **പേരാമ്പ്ര: **പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ ഇരുപതാം വാര്‍ഷി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ഹരിത കര്‍മ്മ സേന, ആശാവര്‍ക്കര്‍മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

ജനുവരി15 ന് ഞായറാഴ്ച സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്, 22 ന് സൗജന്യ ഓര്‍ത്തോ സര്‍ജറി ക്യാമ്പ്, 28 ശനിയാഴ്ച മോട്ടോര്‍ തൊഴിലാളികള്‍ക്കുള്ള സൗജന്യ ജനറല്‍ ക്യാമ്പ് തുടങ്ങിയവയും പേരാമ്പ്ര മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പുകളും ഉണ്ടായിരിക്കും.

വാര്‍ഡ് അംഗം ജോന, തറുവായ് ഹാജി, കമലാ ദേവി, ഡോ. മേനക ബാലകൃഷ്ണന്‍, ഡോ .മാലിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

ആശുപത്രി സെക്രട്ടറി സി. റജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ ടി.കെ. ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89119/the-20th-anniversary-celebrations-of-ems-cooperative-hospital-perambra-have-started)