---
title: "ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "Organized anti-drug awareness class modakkallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89127/organized-anti-drug-awareness-class-modakkallur"
published_at: "2023-01-08T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63baad165ec39_1modakkallur.JPG"
keywords: []
---

# ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയിലുള്ള മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണമാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്.

പരിപാടിയില്‍ 264 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മലബാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പി.വി. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിവെന്റീവ് ഓഫീസര്‍ പി.പി. ജയരാജ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

ബോധവല്‍ക്കരണ ക്ലാസിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനും, ഇച്ഛാശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി നടന്ന മെഡിറ്റേഷന്‍ സെഷനില്‍ ഹാര്‍ട്ട് ഫുള്‍ മെഡിറ്റേഷന്‍ ട്രെയിനര്‍ കൂടിയായ പി.പി. ജയരാജ് മെഡിറ്റേഷന്‍ ക്ലാസ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89127/organized-anti-drug-awareness-class-modakkallur)