---
title: "ഖാന്‍ കാവില്‍ പുരസ്‌കാരം ടോമി അബ്രഹാമിന് "
english_title: "Khan Kavil Award goes to Tommy Abraham naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89194/khan-kavil-award-goes-to-tommy-abraham-naduvannur"
published_at: "2023-01-09T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbaac35d91c_1_press.JPG"
keywords: []
---

# ഖാന്‍ കാവില്‍ പുരസ്‌കാരം ടോമി അബ്രഹാമിന് 

> **Lead Summary:** **നടുവണ്ണൂര്‍: **ഖാന്‍ കാവില്‍ പുരസ്‌കാരം ടോമി അബ്രഹാമിന് നല്‍കും.

## Article Content

**നടുവണ്ണൂര്‍: **ഖാന്‍ കാവില്‍ പുരസ്‌കാരം ടോമി അബ്രഹാമിന് നല്‍കും.

മികച്ച ശബ്ദ കലാകാരന്മാര്‍ക്ക് സമഭാവന തിയേറ്റേഴ്‌സ് കാവുന്തറ ഏര്‍പ്പെടുത്തിയ അഞ്ചാമത് ഖാന്‍ കാവില്‍ പുരസ്‌കാരം ടോമി അബ്രഹാം കോഴിക്കോടിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാല്‍നൂറ്റാണ്ടിലേറെയായി അനൗണ്‍സ്‌മെന്റ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് ആകാശവാണി, ടെലിവിഷന്‍, സിനിമ, ഡോക്യുമെന്ററികള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയ്ക്കു ശബ്ദം നല്‍കിവരുന്ന കലാകാരനാണ് ടോമി അബ്രഹാം.

ശിവജി ഗുരുവായൂര്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 10 ന് ആറുമണിക്ക് കാവുന്തറ യുപി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആയിരം ഓര്‍മ്മകള്‍ എന്ന പരിപാടിയില്‍ അവാര്‍ഡ് സമര്‍പ്പിക്കുന്ന ചടങ്ങ് യു.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്യും.

കാവില്‍ പി. മാധവന്‍ അധ്യക്ഷത വഹിക്കും. പ്രദീപ് കുമാര്‍ കാവുന്തറ അവാര്‍ഡ് സമര്‍പ്പിക്കും. മികച്ച വട്ടപാട്ട് - ഒപ്പന കലാകാരന്‍ നാസര്‍ മാര്‍കണ്ടാരിയെയും ചടങ്ങില്‍ ആദരിക്കും.

തുടര്‍ന്ന് നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കഥാപ്രസംഗം,നാടകോത്സവം എന്നിവയും കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 'കലാസമിതി, വേളൂര്‍ ജി.എം.യു.പി സ്‌കൂളിന്റെ 'ന്താ പ്രശ്‌നം , കാവും വട്ടം എം.യു.പി.സ്‌കൂളിന്റെ കൂട്ടിത്തേവന്‍ എന്നീ നാടകങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികളായ കാവില്‍ പി. മാധവന്‍, കെ.കെ. മനോജ്, എം. സത്യന്‍, പ്രദീപ് കുമാര്‍ കാവുന്തറ, പി.സി. മധുസൂദനന്‍, കെ.ആര്‍. ഗിരിഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89194/khan-kavil-award-goes-to-tommy-abraham-naduvannur)