---
title: "പുതു സംരഭകങ്ങള്‍ കേരളത്തിന് അനിവാര്യം; കെ. മുരളീധരന്‍ എംപി "
english_title: "New entrepreneurs are essential for Kerala; K. Muralidharan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89221/new-entrepreneurs-are-essential-for-kerala-k-muralidharan-mp"
published_at: "2023-01-09T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbc26bced20_1murali.JPG"
keywords: []
---

# പുതു സംരഭകങ്ങള്‍ കേരളത്തിന് അനിവാര്യം; കെ. മുരളീധരന്‍ എംപി 

> **Lead Summary:** ** പേരാമ്പ്ര: **കേരളത്തിന്റെ സാമ്പത്തിക പരിതസ്ഥിതിയില്‍ സംസ്ഥാനം കരകയറാന്‍ പുതു സംരംഭങ്ങള്‍ അനിവാര്യമാണെന്ന് കെ. മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു.

## Article Content

** പേരാമ്പ്ര: **കേരളത്തിന്റെ സാമ്പത്തിക പരിതസ്ഥിതിയില്‍ സംസ്ഥാനം കരകയറാന്‍ പുതു സംരംഭങ്ങള്‍ അനിവാര്യമാണെന്ന് കെ. മുരളീധരന്‍ എംപി അഭിപ്രായപ്പെട്ടു.

സഹയാത്ര പാലിയേറ്റീവ് കെയറും കസ്തൂര്‍ബാ ഫൗണ്ടേഷനും ചേര്‍ന്ന് വാല്യക്കോട് ആരംഭിച്ച ഗാര്‍മെന്റ്  യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലിയേറ്റീവ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികം കണ്ടെത്തുന്നതിനായി സിമോണ കളക്ഷന്‍ എന്ന പേരില്‍ വസ്ത്ര നിര്‍മാണ വിപണന യൂണിറ്റാണ് ആരംഭിച്ചിരിക്കുന്നത്.

സഹയാത്ര പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡന്റ് അഡ്വ .കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ആദ്യ വില്പന നടത്തി.

കെ. മധുകൃഷ്ണന്‍ പി.എം. പ്രകാശന്‍, ടി.പി. സ്‌നേഹപ്രഭ, പി. ഷിജിന, സരോജനി അമ്മ, മൂസ ചെരുപ്പേരി, പി.എന്‍.ബി. ശങ്കരന്‍, ബഷീര്‍ കോരമ്പത്ത്, വി.വി. ദിനേശന്‍, എം.ടി. ബാലന്‍, എന്‍.കെ. ബാബു, ഇബ്രാഹിം കുനിയില്‍, പി.ആര്‍. ഭാസ്‌കരന്‍, വി.സി. സരിത, ഗോപി ചക്കിട്ടക്കണ്ടി, ജിജു ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89221/new-entrepreneurs-are-essential-for-kerala-k-muralidharan-mp)