---
title: "പ്രദേശവാസികള്‍ ഭീതിയില്‍; കാട്ടുപോത്തിനെ തുരത്തി ഓടിക്കണം "
english_title: "Local residents in fear; The wild buffalo should be chased away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89297/local-residents-in-fear-the-wild-buffalo-should-be-chased-away"
published_at: "2023-01-09T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc26ea6877b_OBIT_CARD_JPG.JPG"
keywords: []
---

# പ്രദേശവാസികള്‍ ഭീതിയില്‍; കാട്ടുപോത്തിനെ തുരത്തി ഓടിക്കണം 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ഇളംകാട്, വട്ടക്കയം മേഖലകളിലും, പെരുവണ്ണാമൂഴി- മുതുകാട് റോഡിലും നിരന്തരമായി കാട്ടുപോത്ത് ഇറങ്ങുന്നതു മൂലം പ്രദേശവാസികള്‍ ഭീതിയില്‍.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ഇളംകാട്, വട്ടക്കയം മേഖലകളിലും, പെരുവണ്ണാമൂഴി- മുതുകാട് റോഡിലും നിരന്തരമായി കാട്ടുപോത്ത് ഇറങ്ങുന്നതു മൂലം പ്രദേശവാസികള്‍ ഭീതിയില്‍.

രാത്രിയാവുന്നതോടെ കാട്ടുപോത്തുകള്‍ ജനവാസ മേഖലകളിലും റോഡുകളിലും ഇറങ്ങിയിട്ടും വനം വകുപ്പ് ഒരു നടപടിയും എടുക്കാതെ മുന്നോട്ട് പോവുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തലനാരിഴക്കാണ് പലരും രക്ഷപെടുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ക്ക് കാട്ടുപോത്തിന്റെ ശല്യം കാരണം ഏറെ ദുരിതത്തിലാണ്. മാത്രമല്ല രാത്രികാലങ്ങളില്‍ ആശുപത്രിയിലേക്ക് പോകേണ്ട രോഗികളുമായി പോകുന്നവരും പ്രയാസത്തിലാണ്.

അടിയന്തിരമായി കാട്ടുപോത്തിനെ ജനവാസ മേഖലകളില്‍ നിന്ന് തുരത്തിയോടിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് വനം വകുപ്പിനോട് വാര്‍ഡ് മെംബര്‍ രാജേഷ് തറവട്ടത്ത് ആവശ്യപെട്ടു.

അല്ലാത്ത പക്ഷം സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89297/local-residents-in-fear-the-wild-buffalo-should-be-chased-away)