മേപ്പയ്യൂര്‍: സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മികതക്കെതിരെ മഹല്ലുകളില്‍ ബോധവത്കരണം നടത്തണമെന്ന് അരിക്കുളം പഞ്ചായത്ത് സുന്നീ മഹല്ല് ഫെഡറേഷന് ജനറല്‍ ബോഡി മഹല്ല് കമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു.
യുവതിയുവാക്കള്‍ക്കുള്ള പ്രീമാരിററി ക്ലാസ്സുകള്‍, പലിശ രഹിത സഹായ നിധി (സുന്ദൂഖ്), സ്വദേശി ദര്സുകള് തുടങ്ങിയ പദ്ധതികള്‍ തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.എം.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം കോയ മുസ്ല്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഹസ്ബുള്ള ബാഖവി പ്രാര്‍ത്ഥന നടത്തി. ഹാരിസ് ഫൈസി, പി.കെ അഹമദ് ഹാജി കാരയാട്, കുഞ്ഞമ്മദ്കുട്ടി മാവട്ട്, എ.കെ.എം അലി, കൈതേരി മെയ്തി, സലാം കുന്നോത്ത്, ശാഫി, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍സലാം സ്വാഗതവും ജയഫര്‍ മൂലക്കല് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഇ.കെ അഹമദ് മൗലവി (പ്രസിഡന്റ്), എസ്.എം അബ്ദുസ്സലാം(ജനറല്‍ സെക്രട്ടറി), കെ.എം അഹമദ് ഹാജി(ട്രഷറര്‍), പി.കെ അഹമദ് ഹാജി, കുഞ്ഞമ്മദ്കുട്ടി മാവട്ട്, ആവള മുഹമ്മദ് (വൈസ് പ്രസിഡന്റ്), ജയഫര്‍ മൂലക്കല്, എം കുഞ്ഞായന്‍കുട്ടി, നാസര്‍ ചാലില്‍(സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
Mahal committees should raise awareness against immorality in the society