---
title: "യൂത്ത്-യുവ ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കുന്നു "
english_title: "Funding of youth clubs kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89378/funding-of-youth-clubs-kozhikkod"
published_at: "2023-01-10T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd07eedf9e7_1dhanam.jpg"
keywords: []
---

# യൂത്ത്-യുവ ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കുന്നു 

> **Lead Summary:** **പേരാമ്പ്ര:** യൂത്ത്-യുവ ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കുന്നു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത്-യുവ ക്ലബ്ബുകള്‍ക്ക് അവയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നു.

## Article Content

**പേരാമ്പ്ര:** യൂത്ത്-യുവ ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കുന്നു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത്-യുവ ക്ലബ്ബുകള്‍ക്ക് അവയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന ക്ലബ്ബുകള്‍ക്ക് 5,000 രൂപ ധനസഹായം നല്‍കും.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത്-യുവ ക്ലബ്ബുകള്‍ അവരുടെ 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള പ്രര്‍ത്തന റിപ്പോര്‍ട്ടും, ഫോട്ടോയും, അപേക്ഷയും സഹിതം ജനുവരി 15 നകം ജില്ലാ യുവജന കേന്ദ്രത്തില്‍ നേരിട്ടോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സിവില്‍സ്റ്റേഷന്‍, ബി - ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373371 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89378/funding-of-youth-clubs-kozhikkod)