---
title: "മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ -ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരിച്ചു "
english_title: "Celebration committee formed at Muthuvannacha Palayat Subramanya-Hanuman Swamy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89420/celebration-committee-formed-at-muthuvannacha-palayat-subramanya-hanuman-swamy-temple"
published_at: "2023-01-10T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd3d2b6a666_1ams.jpg"
keywords: []
---

# മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ -ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ -ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

## Article Content

** പേരാമ്പ്ര:** മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ -ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്മണ്യ -ഹനുമാന്‍ സ്വാമി ക്ഷേത്രത്തിലെ ഇരുപതാം പ്രതിഷ്ഠാ വാര്‍ഷികവും, തിറ മഹോത്സവവും ജനുവരി 31, ഫെബ്രുവരി 1, 2 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീരുമാനിച്ചു.

ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തില്‍ ബിജു കുന്നത്ത് അധ്യക്ഷത വഹിച്ചു.

51 അംഗ ആഘോഷ കമ്മിറ്റിയാണ് രൂപീകരിച്ചത്.

ചെയര്‍മാനായി സി. ഗോവിന്ദന്‍, വൈസ് ചെയര്‍മാന്‍മാരായി എന്‍.കെ. മുരളി, എന്‍.പി. അശോകന്‍, കണ്‍വീനര്‍ കെ. ദാമോദരന്‍, ജോയിന്റ് കണ്‍വീനര്‍ കെ.കെ. മധുസൂദനന്‍, ട്രഷററായി കെ.സി. ബബീഷ്, രക്ഷാധികാരികളായി ശശീന്ദ്രന്‍ ഐശ്വര്യ, ടി. ബാലന്‍, ബാലന്‍ നൊച്ചാട് എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.

അച്ചുതന്‍ തെക്കയില്‍, ഗോവിന്ദന്‍, പി.കെ. കേളു, പി.കെ. സജീവന്‍, എന്‍.കെ. മുരളി, മധുസൂദനന്‍, ശങ്കരന്‍ കുരുടിയത്ത് എന്നിവര്‍ സംസാരിച്ചു.

ടി. രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി. ബബീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89420/celebration-committee-formed-at-muthuvannacha-palayat-subramanya-hanuman-swamy-temple)