Nov 4, 2021 08:17 PM

 പേരാമ്പ്ര: നീറ്റ് ടാലന്റ് പരീക്ഷയില്‍ കേരളാ തലത്തില്‍ ആറാം റാങ്ക് നേടിയ കൂത്താളി സ്വദേശിനി പി. നിമിഷക്ക് അഭിനന്ദന പ്രവാഹം. നാടിന്റെ അഭിമാനമായ നിമിഷയെ ആദരിക്കാനും അനുമോദിക്കാനുമായി വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും വീട്ടിലെത്തി.

കഴിഞ്ഞ ദിവസം സിപിഐ (എം) കട്ടയാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി നിമിഷയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.എം. സനാതനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി കെ.കെ. ജയന്തി ഉപഹാര സമര്‍പ്പണം നടത്തി.

മുന്‍ ഗ്രാമപഞ്ചായത്തംഗം ഇ.പി. കാര്‍ത്ത്യായനി, കമല ബാലകൃഷ്ണന്‍, സീത ശ്രീധരന്‍ എന്നിവര്‍ സംബന്ധിച്ചു. കൂത്താളിയിലെ കിഴക്കെ പറമ്പില്‍ പ്രേമന്റെയും ഷീനയുടെയും മകളാണ് നിമിഷ. നീറ്റ് പരീക്ഷയില്‍ 720ല്‍ 705 മാര്‍ക്ക് വാങ്ങിയാണ് നിമിഷ ഈ നേട്ടം കൈവരിച്ചത്.

കഠിനമായ പരിശീലത്തിലൂടെയും ദൃഡനിശ്ചയവുമാണ് നിമിഷയെ മികച്ച വിജയത്തിലേക്ക് എത്തിച്ചത്. കല്ലോട് ജിഎല്‍പിഎസ്, കൂത്താളി എയുപിഎസ്, കൂത്താളി വിഎച്ച്എസി എന്നിവിടങ്ങളിലായിരുന്നു നിമിഷയുടെ സ്‌കൂള്‍ പഠന കാലം. ദില്ലി എയിംസില്‍ ഉപരിപഠനം നടത്താനാണ് നിമിഷയുടെ ഭാവി പദ്ധതി.

Congratulations to P. Nimisha who secured 6th rank in NEET Talent Examination

Next TV

Top Stories