---
title: "വനം മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (എം) "
english_title: "Forest Minister should resign; Kerala Congress (M)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89456/forest-minister-should-resign-kerala-congress-m"
published_at: "2023-01-10T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd72fc49b9f_OBIT_CARD_JPG.JPG"
keywords: []
---

# വനം മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (എം) 

> **Lead Summary:** **ബാലുശ്ശേരി:** സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കര്‍ഷക ജനതയെയും ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ കാലതാമസം വരുത്തുകയും, സര്‍വ്വേക്കാവശ്യമായ ദിവസങ്ങള്‍ നീട്ടി കൊടുക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വനംമന്ത്രി രാജിവെക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ബാലുശ്ശേരി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**ബാലുശ്ശേരി:** സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കര്‍ഷക ജനതയെയും ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളില്‍ കാലതാമസം വരുത്തുകയും, സര്‍വ്വേക്കാവശ്യമായ ദിവസങ്ങള്‍ നീട്ടി കൊടുക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വനംമന്ത്രി രാജിവെക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ബാലുശ്ശേരി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് സുപ്രീംകോടതി വിധി വന്ന സമയത്ത് തന്നെ എംപവര്‍ കമ്മറ്റിക്ക് മുമ്പില്‍ കൃത്യമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചതും ഉപഗ്രഹ സര്‍വേ മാത്രം പ്രായോഗികമല്ലെന്നും ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്നും ആവശ്യപ്പെട്ടതും.

പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എന്നും യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ നാരായണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ബേബി പൂവത്തിങ്കല്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം പോര്‍സണ്‍, ജോസഫ് വെട്ടുകല്ലേല്‍, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി സനീഷ്, കെ.കെ സന്തോഷ്, സിനി ഷിജോ, സനീഷ് ജെയിംസ്, എന്‍.പി ഗോപി, ജോസ് വട്ടുകുളം, പ്രമോദ് നരയംകുളം, വില്‍സണ്‍ വാതക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89456/forest-minister-should-resign-kerala-congress-m)