---
title: "എ.എം കുഞ്ഞിരാമനെ അനുസ്മരിച്ചു "
english_title: "Remembered AM Kunhiraman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89460/remembered-am-kunhiraman"
published_at: "2023-01-10T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd763dc70bd_OBIT_CARD_JPG.JPG"
keywords: []
---

# എ.എം കുഞ്ഞിരാമനെ അനുസ്മരിച്ചു 

> **Lead Summary:** **മേപ്പയൂര്‍:** പ്രമുഖ സോഷ്യലിസ്റ്റും കൊഴുക്കല്ലൂരിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും, മേപ്പയൂര്‍ സര്‍വ്വീസ് ബാങ്ക് മുന്‍ ഡയരക്ടറുമായിരുന്ന എ.എം കുഞ്ഞിരാമനെ അനുസ്മരിച്ചു.

## Article Content

**മേപ്പയൂര്‍:** പ്രമുഖ സോഷ്യലിസ്റ്റും കൊഴുക്കല്ലൂരിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും, മേപ്പയൂര്‍ സര്‍വ്വീസ് ബാങ്ക് മുന്‍ ഡയരക്ടറുമായിരുന്ന എ.എം കുഞ്ഞിരാമനെ അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ മുപ്പത്തിനാലാം ചരമവാര്‍ഷിക ദിനത്തില്‍ എല്‍ജെഡി കൊഴുക്കല്ലൂര്‍ സംഘടിപ്പിച്ച സോഷ്യലിസ്റ്റ് സംഗമം ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

എച്ച്എംഎസ് മണ്ഡലം പ്രസിഡന്റ് കെ.വി ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. പി ബാലന്‍ അദ്ധ്യക്ഷനായി. കെ.എം ബാലന്‍, കെ.കെ.നീഷിത, മിനി അശോകന്‍, ബി.ടി. സുധീഷ് കുമാര്‍, പി ബാലകൃഷ്ണന്‍ കിടാവ്, കെ ലികേഷ്, ഇ.കെ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89460/remembered-am-kunhiraman)