---
title: "തൊഴില്‍ സഭയുമായി മേപ്പയ്യൂര്‍ പഞ്ചായത്ത് "
english_title: "Mappayyur panchayat with labor council"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89467/mappayyur-panchayat-with-labor-council"
published_at: "2023-01-10T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd8042bf808_OBIT_CARD_JPG.JPG"
keywords: []
---

# തൊഴില്‍ സഭയുമായി മേപ്പയ്യൂര്‍ പഞ്ചായത്ത് 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴില്‍ സഭ സംഘടിപ്പിക്കുന്നു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴില്‍ സഭ സംഘടിപ്പിക്കുന്നു.

മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും യോജിച്ച തൊഴില്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമസഭകളുടെ മാതൃകയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴില്‍ സഭ.

ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ സഭ രൂപീകരിക്കുന്നത്.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ അഞ്ച് ഘട്ടങ്ങളായാണ് തൊഴില്‍ സഭ നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജനുവരി 11 മുതല്‍ 17 വരെയുള്ള തിയ്യതികളാണ് തൊഴില്‍ സഭകള്‍ നടക്കുക.

7,8,9 വാര്‍ഡുകളിലുള്ളവര്‍ക്ക് ജനുവരി 11നും, 1,2,3 വാര്‍ഡുകാര്‍ക്ക് 12നും, 4,5,6 വാര്‍ഡുകളിലുള്ളവര്‍ക്ക് 13നും 10 മുതല്‍ 13 വരെ വാര്‍ഡുകളിലുള്ളവര്‍ക്ക് 16-ാം തിയ്യതിയും 14 മുതല്‍ 17 വാര്‍ഡുകളിലുള്ളവര്‍ക്ക് 17 നുമാണ് തൊഴില്‍ സഭ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89467/mappayyur-panchayat-with-labor-council)