---
title: "അങ്കണവാടി മുറ്റത്തു നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി "
english_title: "A cobra was caught from the Anganwadi yard meppaur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89551/a-cobra-was-caught-from-the-anganwadi-yard-meppaur"
published_at: "2023-01-11T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be4e6c66443_ANGANAWADI.jpg"
keywords: []
---

# അങ്കണവാടി മുറ്റത്തു നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി 

> **Lead Summary:** **മേപ്പയ്യൂര്‍ **: അങ്കണവാടി മുറ്റത്തു നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പാവട്ട് കണ്ടി മുക്കിലെ അങ്കണവാടി മുറ്റത്ത് നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്.

## Article Content

**മേപ്പയ്യൂര്‍ **: അങ്കണവാടി മുറ്റത്തു നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡില്‍ പാവട്ട് കണ്ടി മുക്കിലെ അങ്കണവാടി മുറ്റത്ത് നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടിച്ചത്.

കുട്ടിയെ അങ്കണവാടിയില്‍ നിന്നും കൂട്ടാന്‍ പോയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്. ഉടന്‍ അദ്ദേഹം മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

പൊലീസ് വിളിച്ചതനുസരിച്ച് പെരുവണ്ണാമൂഴി വനപാലകരുടെ പാമ്പുപിടുത്തക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാട് എത്തുകയും മൂര്‍ഖന്‍ പാമ്പിനെ പിടിച്ച് പെരുവണ്ണാമൂഴിക്ക് കൊണ്ടുപോയി. ഈ അങ്കണവാടിക്ക് സമീപം കാടു നിറഞ്ഞ് കിടക്കുകയാണ്.

ഇനിയും പാമ്പുകള്‍ ഉണ്ടാവുമോ എന്ന് കുട്ടികള്‍ ഭയപ്പെടുന്നു. കൂടാതെ ഈ അങ്കണവാടിയുടെ ഭൗതിക സാഹചര്യം പരിതാപകരമാണ്. ശുചി മുറി സൗകര്യമോ സ്വന്തമായി കിണറോ ഇല്ല.

35 വര്‍ഷം മുമ്പ് നിര്‍മിച്ച അങ്കണവാടി കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്ന് ഉള്‍പ്പെടെ പഞ്ചായത്ത് പ്രസിഡന്റിന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും നല്‍കിയ നിവേദനത്തില്‍ പറയുന്നു.

അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള ശ്രമം നടത്തുമെന്ന് പ്രസിഡന്റ് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലെ അങ്കണവാടിക്ക് ഇത്തരത്തിലുള്ള ഗതികേട് ആണെങ്കില്‍ മറ്റു വാര്‍ഡുകളിലെ അങ്കണവാടിയുടെ ഗതിയെന്തായാരിക്കുമെന്ന് പൊതുജനം ചോദിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89551/a-cobra-was-caught-from-the-anganwadi-yard-meppaur)