---
title: "നൊച്ചാട് പഞ്ചായത്ത് കടുംബശ്രീ കലോത്സവം "
english_title: "Nochad Panchayat Katumbashree Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/89667/nochad-panchayat-katumbashree-arts-festival"
published_at: "2023-01-11T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63becd37245a7_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് കടുംബശ്രീ കലോത്സവം 

> **Lead Summary:** **നൊച്ചാട്: **കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പതിനേഴ് വാര്‍ഡിലും കുടുംബശി കലോത്സവം സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്: **കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പതിനേഴ് വാര്‍ഡിലും കുടുംബശി കലോത്സവം സംഘടിപ്പിച്ചു.

ഡിസംബര്‍ ആദ്യവരം വാല്ല്യേക്കോട് ഈസ്റ്റില്‍ തുടക്കമിട്ട വാര്‍ഡു തല കുടുംബശ്രീ കലോത്സവം മുഴുവന്‍ വാര്‍ഡുകളിലും പൂര്‍ത്തീകരിച്ച് രാമല്ലൂരില്‍ സമാപനമായി.

വിവിധ വാര്‍ഡുകളിലായി ആയിരത്തിലധികം കുടുംബശ്രീ കലാകാരികള്‍ വിവിധ പരിപാടികളില്‍ പങ്കാളികളായി. വാര്‍ഡുകളില്‍ ഗ്രാമോത്സവത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ പരിപാടിക്കായി.

അന്യംനിന്നു പോയ വടക്കന്‍ പാട്ട്, ഒലോപ്പന്‍ പാട്ട്, വഞ്ചിപ്പാട്ട്, കുറത്തിപ്പാട്ട് എന്നിവ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി മാറി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഫിബ്രവരി മാസം ആദ്യവാരം വാര്‍ഡുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട കാലാകാരികളുടെ പഞ്ചായത്ത് തല സിഡിഎസ് കലോത്സവം സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/89667/nochad-panchayat-katumbashree-arts-festival)